സ്ത്രീകളുടെ മുന്നേറ്റത്തിൽ വനിത സുപ്രീം കൗൺസിലിന്‍റെ പങ്ക് മഹത്തരം –മന്ത്രിസഭ

മനാമ: ബഹ്റൈൻ സ്ത്രീകളുടെ മുന്നേറ്റത്തിൽ വനിത സുപ്രീം കൗൺസിലിന്‍റെ പങ്ക് പ്രശംസനീയമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന യോഗം, ബഹ്റൈൻ സ്ത്രീസമൂഹം എല്ലാ മേഖലകളിലും അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചത് രാജ്യത്തിന് തിളക്കമാർന്ന നേട്ടമാണെന്ന് അഭിപ്രായപ്പെട്ടു. രാജപത്നി പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനമാണ് വനിതകളുടെ ഉന്നമനവും വളർച്ചയും ലക്ഷ്യമിട്ട് വനിതാ സുപ്രീം കൗൺസിൽ നടത്തിയത്.

ഇത്തരമൊരു നേട്ടത്തിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ എന്നിവർക്ക് മന്ത്രിസഭ പ്രത്യേകം ആശംസകൾ നേർന്നു. വനിത സുപ്രീം കൗൺസിൽ രൂപവത്കരണത്തിന്‍റെ 21 വർഷം പൂർത്തിയായ പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ അഭിനന്ദനം. ബഹ്റൈൻ തദ്ദേശീയ ഉപഗ്രഹം നിർമിക്കുന്നതിനുള്ള പദ്ധതി അംഗീകരിച്ചത് നേട്ടമാണെന്ന് കാബിനറ്റ് വിലയിരുത്തി. അയൽരാജ്യങ്ങളുമായി ചേർന്ന് ബി.ഡി.എഫ് നടത്തിയ സി.ടി.എഫ് 152 സൈനികാഭ്യാസം വിജയകരമായതിനെയും കാബിനറ്റ് അഭിനന്ദിച്ചു.

Tags:    
News Summary - Bahrain cabinet meeting hailed the Supreme Council for Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.