‘ഷെൽറ്റർ’ സിനിമ പ്രവർത്തകരായ വലത്തുനിന്ന് ആദ്യം പ്രകാശ് വടകര, എടത്തൊടി ഭാസ്കരൻ, ഫ്രാൻസിസ് കൈതാരത്ത്, ജയ മേനോൻ, അൻവർ നിലമ്പൂർ എന്നിവർ പത്രസമ്മേളനത്തിൽ
മനാമ: ബഹ്റൈനിൽ നിന്നുള്ള നൂറിൽ പരം കലാകാരന്മാർ ചേർന്നൊരുക്കുന്ന ബഹ്റൈനിലെ ആദ്യ ആന്തോളജി സിനിമയായ ഷെൽട്ടർ റിലീസ് പ്രഖ്യാപിച്ചു. പൂർണമായും ബഹ്റൈനിൽ ചിത്രീകരിച്ച ഈ സിനിമ വരുന്ന ഏപ്രിൽ 10 മുതൽ ദാനാമാളിലുള്ള എപിക്സ് സിനിമാസിലാണ് പ്രദർശിപ്പിക്കുക. ബഹ്റൈൻ മീഡിയ സിറ്റിയുടെ നേതൃത്വത്തിൽ എടത്തൊടി ഫിലിംസ് ആണ് സിനിമ തിയറ്ററിലെത്തിക്കുന്നത്.
നാല് ചെറു സിനിമകൾ ചേർന്ന ഷെൽറ്ററിൽ പ്രവാസ ലോകത്തെ മലയാളി കലാകാരന്മാരോടൊപ്പം പ്രശസ്തരായ ബഹ്റൈനി കലാകാരന്മാരും രാജസ്ഥാനി കലാകാരന്മാരും വേഷമിടുന്നു. സ്റ്റേൽമേറ്റ്, ഫേസസ് ഇൻ പേസസ്, ലോക്ട്, ദി ലോസ്റ്റ് ലാംബ് എന്നിവയാണ് ഷെൽറ്ററിലെ നാലു ചെറു സിനിമകൾ. ഇതിൽ മൂന്ന് സിനിമകളുടെ കഥയും തിരക്കഥയും സ്റ്റേൽമേറ്റ് സിനിമയുടെ സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രശസ്ത സിനിമ നടിയും എഴുത്തുകാരിയുമായ ജയാ മേനോൻ ആണ്.
ഫേസസ് ഇൻ പേസസ് പ്രകാശ് വടകരയും, ദി ലോസ്റ്റ് ലാംബ് സൗരവ് രാകേഷും, അനീഷ് നിർമലന്റെ തിരക്കഥയിൽ 'ലോക്ട്' പ്രഷോഭ് മേനോനുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബഹ്റൈൻ ഇന്ത്യ സാംസ്കാരിക സമന്വയത്തിലൂന്നിയ ആദ്യ സിനിമ എന്ന പ്രത്യേകത ഈ സിനിമകൾക്കുണ്ട്. കൂടാതെ ജി.സി.സിയിലെ ആദ്യ മലയാളം ആന്തോളജി സിനിമ സംരംഭമെന്ന ബഹുമതി കൂടി ഷെൽറ്ററിനുണ്ട്. പ്രവേശനം സൗജന്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന പ്രകാരമാണ് പ്രവേശനം അനുവദിക്കുക. ബുക്ക് ചെയ്യാനായി ബന്ധപ്പെടേണ്ട നമ്പർ 66372663 / 37735579.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.