മനാമ: യു.എസുമായുള്ള ബഹ്റൈന്റെ ബന്ധം ശക്തമായി തുടരുന്നതിൽ സന്തോഷമുള്ളതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
ബഹ്റൈൻ സന്ദർശനത്തിനെത്തിയ യു.എസ് വിദേശകാര്യ സഹമന്ത്രി ബാർബറ ലീഫിനെ ഗുദൈബിയ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിന് യു.എസ് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വിവിധ പ്രശ്നങ്ങളും അവയിൽ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നയനിലപാടുകളും ചർച്ചയായി. കൂടിക്കാഴ്ചയിൽ ഈസ ബിൻ സൽമാൻ എജുക്കേഷൻ ചാരിറ്റി എൻഡോവ്മെന്റ് ചെയർമാൻ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ,
വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ധനകാര്യമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.