രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സഖീർ പാലസ് മസ്ജിദിൽ ഈദ് അൽ അദ്ഹ പ്രാർഥന നടത്തുന്നു

ത്യാഗസ്മരണയിൽ ബലിപെരുന്നാൾ ആഘോഷം

മ​നാ​മ: ത്യാ​ഗ​ത്തി​​ന്റെ​യും ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​​​ന്റെ​യും സ​ന്ദേ​ശ​വു​മാ​യി രാ​ജ്യ​മെ​മ്പാ​ടും വി​ശ്വാ​സി​സ​മൂ​ഹം ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. പ​ള്ളി​ക​ളി​ലും ഈ​ദ്​​ഗാ​ഹു​ക​ളി​ലും ന​മ​സ്കാ​ര​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നും സൗ​ഹൃ​ദം പ​ങ്കു​വെ​ച്ചും ബ​ഹ്​​റൈ​നി​ലെ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ്വാ​സി​സ​മൂ​ഹം ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഭ​ക്തി​പൂ​ർ​വം പ​ങ്കാ​ളി​ക​ളാ​യി.

രാ​വി​ലെ 5.07നാ​യി​രു​ന്നു​ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം. വി​ശ്വാ​സി​ക​ൾ അ​തി​രാ​വി​ലെ​ത​ന്നെ ന​മ​സ്കാ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്തി. വി​വി​ധ പ​ള്ളി​ക​ൾ​ക്കു​ പു​റ​മേ പൊ​തു​ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഈ​ദ്​​ഗാ​ഹു​ക​ളും ഒ​രു​ക്കി​യി​രു​ന്നു. രാ​ജ്യ​ത്തെ പ്ര​വാ​സി​സ​മൂ​ഹ​ത്തി​ന് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ഈ​ദ് ഗാ​ഹു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സു​ന്നി ഔ​ഖാ​ഫ് അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു. ബ​ഹ്‌​റൈ​ന്റെ പ​ര​മ്പ​രാ​ഗ​ത ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ ഹ​യ്യ ബ​യ്യ​യും ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. ഇ​ബ്രാ​ഹീം ന​ബി​യു​ടെ ത്യാ​ഗ​ത്തി​ന്റെ​യും ആ​ത്മ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും പാ​ഠ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​ൻ വി​ശ്വാ​സി​ക​ളോ​ട്​ ഇ​മാ​മു​മാ​ർ പെ​രു​ന്നാ​ൾ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ ആ​ഹ്വാ​നം​ചെ​യ്തു.

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ അ​ൽ സ​ഖി​ർ പാ​ല​സ് മ​സ്ജി​ദി​ൽ ഈ​ദ് അ​ൽ​അ​ദ്ഹ പ്രാ​ർ​ഥ​ന ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, രാ​ജാ​വി​ന്റെ മ​ക്ക​ൾ, രാ​ജ​കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ, കൗ​ൺ​സി​ൽ ഓ​ഫ് റ​പ്ര​സ​​ന്റേ​റ്റീ​വ്സ് സ്പീ​ക്ക​ർ, മ​ന്ത്രി​മാ​ർ, പ്ര​തി​രോ​ധ സേ​ന, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്നി​വ​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും ഈ​ദ് ന​മ​സ്കാ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

സു​ന്നി എ​ൻ​ഡോ​വ്‌​മെ​ന്റ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ശൈ​ഖ് റാ​ഷി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഹാ​ജി​രി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ലി പെ​രു​ന്നാ​ളി​​ന്റെ മ​ഹ​ത്താ​യ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ അ​ദ്ദേ​ഹം ഇ​സ്​​ലാ​മി​​ന്റെ സ​ഹി​ഷ്ണു​ത, അ​നു​ക​മ്പ എ​ന്നി​വ​യെ​ക്കു​റി​ച്ച്​ ഊ​ന്നി​പ്പ​റ​ഞ്ഞു.

കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ളി​ലേ​ക്കും സു​ര​ക്ഷി​ത​ത്വ​ത്തി​ലേ​ക്കും സു​സ്ഥി​ര​ത​യി​ലേ​ക്കും സ​മൃ​ദ്ധി​യി​ലേ​ക്കും രാ​ജ്യ​ത്തെ ന​യി​ക്കാ​ൻ രാ​ജാ​വി​ന് ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും ദീ​ർ​ഘാ​യു​സ്സും ന​ൽ​കി അ​നു​ഗ്ര​ഹി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്രാ​ർ​ഥി​ച്ചു. ബ​ഹ്‌​റൈ​നും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും എ​ക്കാ​ല​വും സു​ര​ക്ഷ​യും പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

പ്രാ​ർ​ഥ​ന​ക​ൾ​ക്കും പ്ര​ഭാ​ഷ​ണ​ത്തി​നും ശേ​ഷം രാ​ജാ​വ് വി​ശ്വാ​സി​ക​ൾ​ക്ക്​ ആ​ശം​സ​ക​ൾ കൈ​മാ​റി. രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ അ​നു​ഗ്ര​ഹ​ങ്ങ​ളും സ​മൃ​ദ്ധി​യും ഉ​ണ്ടാ​ക​ട്ടെ​യെ​ന്നും അ​റ​ബ്, ഇ​സ്‍ലാ​മി​ക രാ​ഷ്ട്ര​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മ​ഹ​ത്ത്വം കൈ​വ​രി​ക്കാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Tags:    
News Summary - bakrid celebration in memory of sacrifice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT