മ​നാ​മ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ബാ​ല​ഭാ​ര​തി സാം​സ്കാ​രി​ക ഉ​ത്സ​വം

ബാ​ല​ഭാ​ര​തി സാം​സ്കാ​രി​ക ഉ​ത്സ​വം 2023 സ​മാ​പി​ച്ചു

മ​നാ​മ: മ​നാ​മ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ബാ​ല​ഭാ​ര​തി സാം​സ്കാ​രി​ക ഉ​ത്സ​വം 2023 സ​മാ​പി​ച്ചു. ഏ​പ്രി​ൽ 21ന് ​ആ​രം​ഭി​ച്ച ആ​ധ്യാ​ത്മി​ക പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് സാം​സ്കാ​രി​ക ഉ​ത്സ​വം തു​ട​ങ്ങി​യ​ത്. പ്ര​ത്യേ​ക പൂ​ജ​ക​ളും വി​ഷു​ക്ക​ണി​യും സം​സ്കൃ​ത ശ്ലോ​ക പാ​രാ​യ​ണ​വും മ​നാ​മ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു. ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​തി​നി​ധി​ക​ളും ബാ​ല​ഭാ​ര​തി അ​ധി​കൃ​ത​രും പ​ങ്കെ​ടു​ത്തു. അ​ൽ മോ​യി​ദ് ക​മ്പ​നി ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ർ ലോ​ഹി​ത​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​മ്മേ​ള​ന​ത്തി​നു ശേ​ഷം 60ല​ധി​കം സ്ത്രീ​ക​ൾ പ​ങ്കെ​ടു​ത്ത മെ​ഗാ തി​രു​വാ​തി​ര അ​ര​ങ്ങേ​റി. ഭാ​ര​തീ​യ പു​രാ​ണ​ങ്ങ​ളെ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തെ​യും ആ​സ്പ​ദ​മാ​ക്കി ത​യാ​റാ​ക്കി​യ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ നൂ​റോ​ളം ബാ​ല​ഭാ​ര​തി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​രെ ബാ​ല​ഭാ​ര​തി പ്ര​തി​നി​ധി​ക​ൾ മെ​മ​ന്റോ ന​ല്കി ആ​ദ​രി​ച്ചു.

Tags:    
News Summary - Bala Bharati Cultural Festival 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.