ബി.ബി.കെ 37 വിജയികളെ പ്രഖ്യാപിച്ചു

മനാമ: ബാങ്ക്​ ഓഫ്​ ബഹ്​റൈൻ ആൻഡ്​ കുവൈത്ത്​ നടപ്പാക്കുന്ന പ്രത്യേക നിക്ഷേപ പദ്ധതിയായ അൽ ഹീറാത്തിൽ ചേർന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ ഏപ്രിൽ മാസ വിജയികളെ പ്രഖ്യാപിച്ചു. 35 ​പേർക്കാണ്​ കാഷ്​ പ്രൈസ്​ ലഭിച്ചത്​. മൊത്തം 1,35,000 ദിനാറിന്‍റെ സമ്മാനങ്ങളാണ്​ നൽകുന്നത്​. ഒരു ലക്ഷം ദിനാറിന്‍റെ ഒന്നാം സമ്മാനത്തിന്​ അദ്​നാൻ അമീൻ അലി അർഹനായി.

1000 ദിനാർ വീതമുള്ള സമ്മാനത്തിന്​ 25 പേരും 1000 ദിനാർ വീതമുള്ള പ്രത്യേക സമ്മാനത്തിന്​ 10 പേരും അർഹരായി. മെർസിഡസ്​ ബെൻസ്​ ജി 500 ന്​ ജീറാൻ ഹസൻ ലഖ്​വിയും അർഹനായി.

ഒരു വർഷത്തിനിടയിൽ 25 ദശലക്ഷം ദിനാറാണ്​ അൽ ഹീറാത്തിൽ ചേരുന്നവർക്ക്​ ബാങ്ക്​ സമ്മാനമായി നൽകുന്നത്​.

Tags:    
News Summary - BBK announced 37 winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.