മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ അൽ ഹിലാൽ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെന്റർ സിത്ര ബ്രാഞ്ചുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സിറം ക്രിയാറ്റിൻ, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈസ്, യൂറിക് ആസിഡ്, എസ്.ജി.പി.ടി - എസ്.ജി.ഒ.ടി (കരൾ) സൗജന്യ ചെക്കപ്പുകൾ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് ഒരു മാസത്തിനകം ഒരു തവണ ഡോക്ടറെ കാണാനുള്ള അവസരം ലഭിക്കും. അൽ ഹിലാൽ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെന്റർ സിത്ര ബ്രാഞ്ച് മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഹിഷാം ഷിബു, മാർക്കറ്റിങ് ഹെഡ് ഭരത്, ബ്രാഞ്ച് ഹെഡ് മുഹമ്മദ് ഫൈസൽ ഖാൻ, ജനറൽ ഫിസിഷ്യൻ ഡോ. സുബ്രഹ്മണ്യൻ ബസിനേനി, ബി.ഡി.കെ ബഹ്റൈൻ ചെയർമാൻ കെ.ടി. സലീം, പ്രസിഡന്റ് റോജി ജോൺ.
ട്രഷറർ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, അസി.ട്രഷറർ രേഷ്മ ഗിരീഷ്, ജോ.സെക്രട്ടറി ധന്യ വിനയൻ , ക്യാമ്പ് കോഓഡിനേറ്റേഴ്സ് നിതിൻ ശ്രീനിവാസ്, സുനിൽ മനവളപ്പിൽ, സലീന റാഫി എക്സിക്യൂട്ടിവ് അംഗങ്ങളായ അശ്വിൻ രവീന്ദ്രൻ, അസീസ് പള്ളം, രാജേഷ് പന്മന, ശ്രീജ ശ്രീധരൻ, സഹ്ല ഫാത്തിമ, പ്രവീഷ് പ്രസന്നൻ, കെ.വി. ഗിരീഷ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.