മനാമ: രാജ്യത്ത് കടലിൽനിന്ന് മണലെടുക്കുന്നത് വിലക്കിയ നടപടിയെ സ്വാഗതം ചെയ്ത് രാജ്യത്തെ പരിസ്ഥിതി പ്രവർത്തകരും മത്സ്യത്തൊഴിലാളികളും. രാജ്യത്തിെൻറ കടൽത്തീരത്തെ പുനർനിർമിക്കാനും ഈ നീക്കം കാരണമാകുമെന്ന് അവർ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് കടലില്‍ നിന്ന് മണലെടുക്കുന്നതിന് നിരോധമേര്‍പ്പെടുത്തിയത്. പരിസ്ഥിതി സംരക്ഷിക്കുന്നതിനും പ്രകൃതിക്ക് പരിക്കേല്‍ക്കാതിരിക്കുന്നതിനുമുദ്ദേശിച്ചാണ് നിര്‍ദേശം.
മുഹറഖ് നോര്‍ത്ത്, ജറാദ പ്രദേശം എന്നിവിടങ്ങളിലാണ് നിരോധമേര്‍പ്പെടുത്തിയിട്ടുള്ളത്. മണലെടുക്കുന്നതുകൊണ്ട് കടലിന് ബാധിക്കുന്ന ആഘാതത്തെക്കുറിച്ച് വിശദമായി പഠിച്ചതിന് ശേഷമേ തീരുമാനം പുന:പ്പരിശോധിക്കുകയുള്ളൂ എന്നുമാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. മൂന്ന് പതിറ്റാണ്ടിലേറെയായി കടലിൽനിന്നും തീരത്തുനിന്നും മണലെടുക്കുന്നത് സമുദ്ര പരിസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ടെന് ഫിഷർമാൻ പ്രൊട്ടക്ഷൻ സൊസൈറ്റി പ്രസിഡൻറ് ജാസിം അൽ ജെറാൻ പറഞ്ഞു. മനുഷ്യർ സമുദ്രപ്രദേശങ്ങളിൽ നടത്തുന്ന ഇത്തരം പ്രവൃത്തികൾ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥക്കും പരിസ്ഥിതിയുടെ കടുത്തനാശത്തിനും വൻതോതിൽ കാരണമാകുന്നുണ്ട്. നിലവിൽ 10 ഡ്രെഡ്ജിംഗ് കമ്പനികൾ പ്രവർത്തിക്കുന്നതായും ഇവരുടെ പ്രവൃത്തികൾ സമുദ്രത്തിന് ദോഷകരമായിട്ടുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിപുലമായ നടപടികളാണ് അടുത്തിടെയായി ബഹ്റൈനിൽ ഗവർമെൻറ് തലത്തിൽ സ്വീകരിച്ചുവരുന്നത്. പാരിസ്ഥിതിക സൗഹൃദ ഉൗർജനയം, പ്ലാസ്റ്റിക് നിരോധനത്തിെൻറ ഭാഗമായുള്ള ബോധവത്ക്കരണ പരിപാടികൾ, സമുദ്രശുചീകരണം തുടങ്ങിയ പരിപാടികൾ ത്വരിതഗതിയിലാണ് നടന്നുവരുന്നത്. യു.എൻ തലത്തിലുള്ള പരിസ്ഥിതി സംരക്ഷണ നടപടികൾ നടപ്പാക്കുന്നതിൽ രാജ്യം അതീവ താൽപര്യം കാട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.