മനാമ: കെ.എം.സി.സി ബഹ്‌റൈൻ നാദാപുരം മണ്ഡലം കമ്മിറ്റി റമദാനിൽ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്‍റ് സൂപ്പി നരിക്കാട്ടേരി നിർവഹിച്ചു.
ജനറൽ സെക്രട്ടറി എൻ.കെ. മൂസ മുഖ്യ പ്രഭാഷണം നടത്തി. ലത്തീഫ് വരിക്കോളി അധ്യക്ഷത വഹിച്ചു. അറബി സാഹിത്യത്തിൽ പി.എച്ച്.ഡി ബിരുദം നേടിയ എം.കെ. മുനീറിനും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന്സി .എ പരീക്ഷ പാസായവർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് എം.കെ. സമീർ, മണ്ഡലം എം.എസ്.എഫ് പ്രസിഡന്‍റ് മുഹ്സിൻ വളപ്പിൽ, സെക്രട്ടറി റാസിക്, കെ.എം.സി.സി. നേതാക്കളായ ഇബ്രാഹിം പുളിയാവ്, കെ.കെ. നൗഫൽ വെള്ളൂർ എന്നിവർ സംസാരിച്ചു. മുജീബ് റഹ്മാൻ എടച്ചേരി സ്വാഗതവും മഹമൂദ് പുളിയാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.