മനാമ: മധ്യപൂർവ ദേശത്തെ ഏറ്റവും ശക്തരായ സി.ഇ.ഒമാരുടെ ഫോബ്സ് പട്ടികയിൽ ബഹ്റൈനിൽനിന്ന് അഞ്ചുപേർ ഇടംപിടിച്ചു. നാഷനൽ ഒായിൽ ആൻഡ് ഗാസ് ഹോൾഡിങ് സി.ഇ.ഒ ജെയിംസ് ഇൗസ്റ്റ്ലേക്ക് (35ാം സ്ഥാനം), അഹ്ലി യുനൈറ്റഡ് ബാങ്ക് സി.ഇ.ഒ ആദിൽ എൽ ലബ്ബാൻ (59), അലൂമിനിയം ബഹ്റൈൻ സി.ഇ.ഒ അലി അൽ ബഖാലി (76), ബറ്റെൽകോ സി.ഇ.ഒ മൈക്കൽ വിൻറർ (82), നാഷണൽ ബാങ്ക് ഒാഫ് ബഹ്റൈൻ സി.ഇ.ഒ ജീൻ ക്രിസ്റ്റഫർ ഡ്യൂറൻറ് (94) എന്നിവരാണ് ബഹ്റൈനിൽനിന്ന് പട്ടികയിൽ ഇടം നേടിയത്.
ഫോബ്സ് മിഡിൽ ഇൗസ്റ്റ് പട്ടികയിൽ 100 എക്സിക്യൂട്ടുവുകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 21 മേഖലകളെ പ്രതിനിധീകരിച്ച് 24 രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇവർ. 18 സി.ഇ.ഒമാരുമായി സൗദി അറേബ്യയാണ് പട്ടികയിൽ മുന്നിൽ. യു.എ.ഇ, ഇൗജിപ്ത് എന്നിവിടങ്ങളിൽനിന്ന് 16 േപർ വീതവും പട്ടികയിൽ ഇടം നേടി. പട്ടികയിലെ പകുതി സി.ഇ.ഒമാരും ഇൗ മൂന്ന് രാജ്യങ്ങളിൽനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.