മികവ് പുലര്‍ത്തുന്ന ബഹ്റൈനി ഡോക്​ടര്‍മാര്‍ക്ക് നല്‍കുന്ന അവാര്‍ഡിനുള്ള ലോഗോ പ്രകാശനച്ചടങ്ങിൽ നിന്ന്​

മികച്ച ഡോക്​ടര്‍മാര്‍ക്ക് അവാര്‍ഡ്: ലോഗോ പ്രകാശനം ചെയ്​തു

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നാമധേയത്തിലുള്ള, മികവുപുലര്‍ത്തുന്ന ബഹ്റൈനി ഡോക്​ടര്‍മാര്‍ക്ക് നല്‍കുന്ന അവാര്‍ഡിനുള്ള ലോഗോ പ്രകാശനം ചെയ്​തു.

പ്രധാനമന്ത്രി കാര്യാലയ അണ്ടര്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ ഖലീഫയാണ് പ്രകാശനം നിര്‍വഹിച്ചത്. ലോഗോ തയാറാക്കിയ അബ്​ദുല്‍ അസീസ് അബ്​ദുല്‍ ഹമീദ് ഇസ്​മാഈലിനെ അദ്ദേഹം ആദരിച്ചു.

217 പേര്‍ 482 ലോഗോകള്‍ മത്സരത്തിനായി സമര്‍പ്പിച്ചതില്‍നിന്നാണ് മികച്ചത്​ തെരഞ്ഞെടുത്തത്. ചടങ്ങില്‍ ശൈഖ് ഹുസാം ബിന്‍ ഈസ ആല്‍ ഖലീഫ, ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് എന്നിവരും സന്നിഹിതരായിരുന്നു. വിഡിയോ തയാറാക്കിയ വിദ്യാര്‍ഥി അബ്​ദുറഹ്​മാൻ അസ്സയ്യിദിനെയും ചടങ്ങില്‍ ആദരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.