മനാമ: കുടവയറുള്ളവരും കഷണ്ടിക്കാരും മനാമയിലൂടെ നടന്നുപോകുേമ്പാൾ ഒന്നു സൂക്ഷിക്കുക. നിങ്ങളെ കാത്ത് തട്ടിപ്പുകാർ നിൽപുണ്ടാകും.
മുടി വളരാനും വയർ കുറയാനും മരുന്നുണ്ടെന്ന് പറഞ്ഞാണ് സമീപിക്കുക. ഇവരുടെ വാചകമടിയിൽ വീഴുന്നവരെക്കൊണ്ട് ഏതെങ്കിലും കോൾഡ് സ്റ്റോറിൽനിന്ന് ആദ്യം തേൻ വാങ്ങിപ്പിക്കും. തുടർന്ന് സമീപത്തെ ഏതെങ്കിലും പച്ചമരുന്ന് കടയിൽ എത്തിക്കും.
തട്ടിപ്പുകാർതന്നെ കടയിൽനിന്ന് ചില പൊടികൾ വാങ്ങി തേനിൽ ചാലിച്ച് നൽകും. ഇരയായ വ്യക്തിക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനുമുമ്പുതന്നെ ഇവർ മരുന്ന് കൂട്ട് തയാറാക്കി കഴിയും. മരുന്ന് വേണ്ടെന്ന് ഇരയായ വ്യക്തി പറഞ്ഞാൽ അവർ സമ്മതിക്കില്ല. മരുന്ന് തയാറാക്കി എന്നായിരിക്കും മറുപടി. നിസ്സാര വിലയുടെ പച്ചമരുന്നുകൾ അമിത തുക ഇൗടാക്കിയാണ് ഇവർ നൽകുന്നതെന്ന് അനുഭവസ്ഥർ പറയുന്നു.
ഇത്തരത്തിൽ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ട നിരവധി പേരുണ്ട്. മലയാളികളും കുറവല്ല. ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടവരും നിരവധി. തട്ടിപ്പുകാരുടെ കെണിയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരു മലയാളി തെൻറ അനുഭവം കഴിഞ്ഞദിവസം 'ഗൾഫ് മാധ്യമ'ത്തോട് പങ്കുവെച്ചു. അൽപം കുടവയറും കഷണ്ടിയുമുള്ള ഇദ്ദേഹം എപ്പോൾ മനാമയിലൂടെ പോയാലും തട്ടിപ്പുകാർ അടുെത്തത്തുമത്രേ. ഇവരുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ഇദ്ദേഹം.
ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും സമാന അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. തട്ടിപ്പുകാർ നൽകിയ മരുന്ന് കുടിക്കാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുെന്നന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാർക്കെതിരെ ആളുകൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഒാർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.