കെ.​സി.​എ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​നം നടത്തു​ന്നു

ബി.​എ​ഫ്.​സി -കെ.​സി.​എ ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ ന​വം​ബ​റി​ൽ തു​ട​ങ്ങും

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ‌.​സി‌.​എ) കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന ക​ല- സാ​ഹി​ത്യ, സം​സ്കാ​രി​ക മാ​മാ​ങ്കം ‘ബി ​എ​ഫ് സി -​കെ സി ​എ ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്റ്റ് സ്കാ​ൻ’ ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കും. ബ​ഹ്‌​റൈ​നി​ൽ താ​മ​സ​ക്കാ​രാ​യ എ​ല്ലാ ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി റോ​യ് സി. ​ആ​ന്റ​ണി (ചെ​യ​ർ​മാ​ൻ), ലി​യോ ജോ​സ​ഫ്, വ​ർ​ഗീ​സ് ജോ​സ​ഫ് (വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ.​സി.​എ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബ​ഹ്‌​റൈ​നി​ൽ താ​മ​സി​ക്കു​ന്ന, 2018 സെ​പ്റ്റം​ബ​ർ 30 നും 2005 ​ഒ​ക്ടോ​ബ​ർ 1 നും ​ഇ​ട​യി​ൽ ജ​നി​ച്ച ഇ​ന്ത്യ​ക്കാ​രാ​യ കു​ട്ടി​ക​ൾ ഇ​ന്ത്യ​ൻ ടാ​ല​ന്റ്റ് സ്കാ​നി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ യോ​ഗ്യ​രാ​ണ്.

പ​ങ്കെ​ടു​ക്കു​ന്ന​വ​രെ പ്രാ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 5 ഗ്രൂ​പ്പു​ക​ളാ​യി തി​രി​ക്കും. അ​ഞ്ച് ഗ്രൂ​പ്പു​ക​ൾ​ക്കു​മാ​യി 150 വ്യ​ക്തി​ഗ​ത മ​ത്സ​ര ഇ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. നി​ര​വ​ധി ടീം ​ഇ​വ​ന്റു​ക​ളും ഉ​ണ്ട്. ഒ​രു മ​ത്സ​രാ​ർ​ഥി​ക്ക് 10 വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലും കൂ​ടാ​തെ എ​ല്ലാ ടീം ​ഇ​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കും. അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യും ഓ​ഫ്ലൈ​നാ​യും സ്വീ​ക​രി​ക്കും. എ​ൻ‌​ട്രി​ഫോ​മു​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 23 ആ​ണ്. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന വി​ജ​യി​ക​ൾ​ക്കു​ള്ള നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ​ക്കും ട്രോ​ഫി​ക​ൾ​ക്കും പു​റ​മെ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും. മ​ത്സ​ര​ങ്ങ​ളു​ടെ ക്ര​മം ന​വം​ബ​ർ 2-ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​

ഗ്രൂ​പ് ചാ​മ്പ്യ​ൻ​ഷി​പ് അ​വാ​ർ​ഡ്,ക​ല​പ്ര​തി​ഭ അ​വാ​ർ​ഡ്, ക​ലാ​തി​ല​കം അ​വാ​ർ​ഡ്,സ്കൂ​ളു​ക​ൾ​ക്കും നൃ​ത്ത അ​ധ്യാ​പ​ക​ർ​ക്കും അ​വാ​ർ​ഡു​ക​ൾ,സ്കൂ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്വ​ത്തി​നും പ്ര​ക​ട​ന മി​ക​വി​നും അ​വാ​ർ​ഡ്, മി​ക​ച്ച നൃ​ത്ത അ​ധ്യാ​പ​ക അ​വാ​ർ​ഡ്,സം​ഗീ​ത അ​ധ്യാ​പ​ക അ​വാ​ർ​ഡ് എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റോ​യ് സി. ​ആ​ന്റ​ണി (39681102 or 38984900), ലി​യോ ജോ​സ​ഫ് (39207951) , വ​ർ​ഗീ​സ് ജോ​സ​ഫ് (39300835) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണം. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, വൈ​സ് പ്ര​സി​ഡ​ന്റ് തോ​മ​സ് ജോ​ൺ, ട്ര​ഷ​റ​ർ അ​ശോ​ക് മാ​ത്യു,ടാ​ല​ന്റ് സ്കാ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ജോ​സ​ഫ്, ലി​യോ ജോ​സ​ഫ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - BFC - KCA The Indian Talent The scan will begin in November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.