മനാമ: ബഹ്‌റൈനിലെ പ്രമുഖ ഫിൻടെക്, പേയ്‌മെന്റ് സേവന ദതാക്കളായ BFC പേയ്‌മെന്റ്സിന് പേയ്‌മെന്റ് കാർഡ് ഇടപാടുകൾക്കുള്ള സുരക്ഷ മാനദണ്ഡമായ പേയ്‌മെന്റ് കാർഡ് ഇൻഡസ്ട്രി ഡാറ്റ സെക്യൂരിറ്റി സ്റ്റാൻഡേർഡ് (PCI DSS) വേർഷൻ 3.2.1 സർട്ടിഫിക്കേഷൻ ലഭിച്ചു.
BFC പേയ്‌മെന്റ് സേവനങ്ങളെക്കുറിച്ചു വിവിധ സർട്ടിഫിക്കേഷൻ ഏജൻസികൾ നടത്തിയ സ്വതന്ത്ര ഓഡിറ്റിന് ഒടുവിൽ ആണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ഡാറ്റയിൽ കൂടുതൽ നിയന്ത്രണങ്ങളോടെ പേയ്‌മെന്റ് കാർഡ് തട്ടിപ്പുകൾ തടയുന്നതിന് ആഗോള തലത്തിൽ സ്വീകരിച്ചിരിക്കുന്ന സുരക്ഷ മാനദണ്ഡമാണ് പി.സി.ഐ.ഡി.എസ്.എസ് സർട്ടിഫിക്കേഷൻ.
പേയ്‌മെന്‍റ്, കാർഡ് സേവനങ്ങളിൽ ഏറ്റവും മികച്ച സുരക്ഷ നല്കുക എന്നത് BFC പേയ്‌മെന്റ്‌സിന്റെ മുഖ്യ ലക്ഷ്യമാണെന്ന് ബിസിനസ് ഡവലപ്മെന്റ്, സ്ട്രാറ്റജിക് പാർട്ണർഷിപ് ആൻറ് ഇന്നവേഷൻ മേധാവി ഡേവിസ് ഡി.പാറക്കൽ പറഞ്ഞു. ഔദ്യോഗിക സർട്ടിഫിക്കേഷൻ ലഭിക്കുന്നത് ഇടപാടുകാരുടെവിശ്വാസം വർധിപ്പിക്കാനും സഹായിക്കും. വരും നാളുകളിലും ഉപഭോക്താക്കളുടെ ഡാറ്റയും ഇടപാടുകളും ഡിജിറ്റൽ ചാനലുകളും കൂടുതൽ സുരക്ഷിതമാക്കാനും ഞങ്ങൾ പ്രതിജ്ഞാ ബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിത ഡിജിറ്റൽ സമ്പദ് വ്യവസ്ഥ എന്ന ബഹ്‌റൈൻ സർക്കാരിന്റെയും സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈന്റെയും ലക്ഷ്യങ്ങൾക്കനുസരിച്ച് അംഗീകൃത സുരക്ഷ നിലവാരം വാഗ്ദാനം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഇബ്രാഹിം നോനൂ പറഞ്ഞു.
കോർപറേറ്റുകൾക്കും എസ്എം.ഇകൾക്കും മറ്റു ഉപഭോക്താക്കൾക്കും ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങൾ നൽകുന്ന BFC ഗ്രൂപ്പിന്‍റെ ഫിൻടെക് വിഭാഗമാണ് BFC പേയ്‌മെൻറ്സ്. BFC പേയ്‌മെന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.bfcpayments.com സന്ദർശിക്കുകയോ +973 1700 4548 എന്ന നമ്പറിൽ BFC പേയ്‌മെൻസ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസറെ ബന്ധപ്പെടുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.