മനാമ: ബഹ്റൈൻ ഗ്രാൻഡ് മോസ്കിൽ വെള്ളിയാഴ്ച പ്രാർഥനക്ക് സൈക്കിളിൽ എത്തിയവർ തി രിച്ചുപോകാൻ ഇറങ്ങിയപ്പോൾ ട്രാഫിക് പൊലീസുകാർ കൈകാട്ടി വിളിച്ചു. ആദ്യം ഒന്ന് അമ് പരന്നെങ്കിലും എല്ലാവരും ഗ്രാൻഡ് മോസ്കിന് മുന്നിലെ വിശാലമായ പാർക്കിങ് ഏരിയക് ക് സമീപത്തേക്ക് ചെന്നു. അവിടെ അവരെ വരവേറ്റത് ട്രാഫിക് പൊലീസിെൻറ സ്നേഹപൂർവ മുള്ള ഉപദേശങ്ങളും നിർദേശങ്ങളും. ഇതോടെ, സൈക്കിൾ യാത്രക്കാർക്ക് ആശ്വാസമായി.
അപ കടങ്ങൾ ഒഴിവാക്കാൻ സൈക്കിൾ യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പൊലീസുകാർ വിശദീക രിച്ചു. ഒപ്പം, മനോഹരമായ ഹെൽമറ്റും സമ്മാനിച്ചതോടെ എല്ലാവരും ഹാപ്പിയായി. സൈക്കിൾ അ ത്ര ചെറിയ വാഹനമല്ലെന്നും സൈക്കിൾ ഒാടിക്കാനും കുറേ കാര്യങ്ങൾ അറിയണമെന്നും അവർക്ക് ബോധ്യമായി.
സൈക്കിളുകൾ ഉൾപ്പെടുന്ന അപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാ ണ് ട്രാഫിക് ഡയറക്ടറേറ്റിെൻറ നേതൃത്വത്തിൽ ബോധവത്കരണം നടത്തിയത്. അശ്രദ്ധയോടെയും മൊബൈൽ ഫോൺ ഉപയോഗിച്ചും ഹെൽമറ്റില്ലാതെയും സൈക്കിൾ ഒാടിക്കുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്.
ഇന്ത്യക്കാരും ബംഗ്ലാദേശികളുമായ നിരവധി സൈക്കിൾ യാത്രക്കാരാണ് വെള്ളിയാഴ്ച ഗ്രാൻഡ് മോസ്കിൽ പ്രാർഥനക്ക് എത്തുന്നത്. ഇവരിൽ ഭൂരിപക്ഷവും ഹെൽമറ്റ് ഉപയോഗിക്കാറില്ല. ട്രാഫിക് പൊലീസിെൻറ മുന്നിലൂടെ മൊബൈലിൽ സംസാരിച്ച് സെക്കിളിൽ എത്തിയ ആളെ അപ്പോൾ തന്നെ പിടികൂടി. സൈക്കിൾ ഒാടിക്കുേമ്പാൾ മൊബൈൽ ഉപയോഗിച്ചാലുണ്ടാകുന്ന അപകടങ്ങൾ ബോധ്യപ്പെടുത്തിയാണ് അയാളെ വിട്ടയച്ചത്. കാറുകളിൽ എത്തിയവർക്കും ഉപദേശങ്ങളും നിർദേശങ്ങളും നൽകാനും മറന്നില്ല.
വരിതെറ്റിച്ചും നോ പാർക്കിങ് മേഖലയിലും കാറുകൾ നിർത്തിയവരെയും കൈയോടെ പിടികൂടി ഉപദേശിച്ചു. നോ പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്ത കാറുകൾ അവിടെ നിന്ന് മാറ്റിച്ചു. മാർച്ച് അഞ്ച് മുതൽ നടത്തുന്ന ട്രാഫിക് വാരാചരണത്തിന് മുന്നോടിയായാണ് ബോധവത്കരണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
•ഹെൽമറ്റ് ഉപയോഗിക്കുക.
•ഒാടിക്കുേമ്പാൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
•മുന്നിലോ പിന്നിലോ മറ്റാളുകളെ കയറ്റരുത്.
•ഒാടിക്കാൻ തടസ്സമാകും വിധം സാധനങ്ങൾ മുന്നിൽ വെക്കരുത്.
•റോഡിൽ വെച്ച് സൈക്കിളുമായി അഭ്യാസം നടത്തരുത്.
•കാൽനട യാത്രക്കാർ ധാരാളമായുളള സ്ഥലങ്ങളിൽ സൈക്കിൾ ഒാടിക്കരുത്
•ഒാടുന്ന കാറുകൾക്കിടയിലൂടെ ഒാടിക്കരുത്
•പൊതുറോഡിലൂടെ മത്സരയോട്ടം നടത്തരുത്.
•മറ്റൊരു വാഹനത്തിൽ പിടിച്ചുകൊണ്ട് സൈക്കിൾ ഒാടിക്കരുത്.
•നടപ്പാതയിലൂടെ ഒാടിക്കരുത്.
•സൂര്യാസ്തമനത്തിനുശേഷം ലൈറ്റ് ഉപയോഗിക്കുക
•ആവശ്യമെങ്കിൽ മാത്രം ബെല്ലടിക്കുക.
•റോഡ് മുറിച്ചുകടക്കുേമ്പാൾ ഉന്തിക്കൊണ്ടുപോവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.