മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ നാട്ടിൽനിന്ന് ബഹ്റൈനിലെത്തിയ പ്രശസ്ത സൗണ്ട് മാജിക്- മിമിക്രി കലാകാരൻ മധുലാൽ കൊയിലാണ്ടിയെ ആദരിച്ചു. കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം ദേശീയ ദിന സന്ദേശം നൽകി.
പ്രസിഡന്റ് ഗിരീഷ് കാളിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ സ്വാഗതവും ട്രഷറർ നൗഫൽ നന്തി നന്ദിയും രേഖപ്പെടുത്തി.
ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ സൈൻ കൊയിലാണ്ടി, ജസീർ കാപ്പാട്, വർക്കിങ് പ്രസിഡന്റ് രാകേഷ് പൗർണമി, വർക്കിങ് സെക്രട്ടറി അരുൺ പ്രകാശ്, വനിത വിഭാഗം കൺവീനർ ആബിദ ഹനീഫ്, മെംബർഷിപ് സെക്രട്ടറി ഹരീഷ് പി.കെ, കലാവിഭാഗം കൺവീനർ ജബ്ബാർ കുട്ടീസ്, ജോയന്റ് സെക്രട്ടറി ഷഹദ് പി.വി, ബിജു വി.എൻ. കൊയിലാണ്ടി, റാഷിദ് ആംബ്സ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ്- വനിത വിഭാഗം അംഗങ്ങൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.