മനാമ: ഗൾഫ് ടെലികോം യൂനിയനുമായി സഹകരിച്ച് ബിയോൺ കമ്പനി സസ്റ്റൈനബ്ൾ ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കുമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു. ഒമാൻ ടെൽ, ഊരിദൂ, എസ്.ടി.സി, സെയ്ൻ എന്നീ ടെലികോം കമ്പനികൾ ചേർന്നതാണ് ഗൾഫ് ടെലികോം യൂനിയൻ. ഇവരുടെ സഹകരണത്തോടൊപ്പം തദ്ദേശീയവും റീജനൽ തലത്തിലുള്ളതുമായ വിവിധ സ്ഥാപനങ്ങളുമായും സഹകരിക്കും.
കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്ന് കമ്പനി വക്താക്കൾ അവകാശപ്പെട്ടു. അവലംബനീയ ഊർജസ്രോതസ്സുകളിലേക്ക് എത്തുകയും അവ കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
2060ൽ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുന്നതിനുള്ള ബഹ്റൈൻ ശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണ് ബിയോൺ കമ്പനി ഉദ്ദേശിക്കുന്നതെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.