പ്ലാസ്റ്റിക് കാരിബാഗുകളിൽ സൂക്ഷിച്ച പക്ഷികളെ മോചിപ്പിച്ചു

മനാമ: പ്ലാസ്റ്റിക് കാരിബാഗുകളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ 360 പക്ഷികളെ മോചിപ്പിച്ചതായി പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിനുകീഴിലെ മൃഗ സമ്പദ് വിഭാഗം അറിയിച്ചു.

വീട്ടിൽ വളർത്തുന്ന വിവിധതരം പക്ഷികളെയാണ് നിയമവിരുദ്ധമായി പ്ലാസ്റ്റിക് കാരിബാഗുകളിൽ സൂക്ഷിച്ചതായി കണ്ടെത്തിയത്. പക്ഷികൾക്ക് ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ലെന്നും അധികൃതരുടെ പരിശോധനയിൽ ബോധ്യമായി.

ആഭ്യന്തര മന്ത്രാലയം, വ്യാപാര, വ്യവസായ, ടൂറിസം മന്ത്രാലയം എന്നിവയിലെ ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് നടപടികൾ പൂർത്തിയാക്കി. അനിമൽ കെയർ സൊസൈറ്റിയും പരിശോധന നടത്തിയിരുന്നു. ഇത്തരം കിളികളെ വിൽക്കുന്നതിനുള്ള ലൈസൻസും സ്ഥാപനത്തിനുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.

വളർത്തുമൃഗങ്ങളെയും കിളികളെയും വിൽപന നടത്തുന്നവർ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മൃഗ സമ്പദ് വിഭാഗം ഡയറക്ടർ ആവശ്യപ്പെട്ടു.

Tags:    
News Summary - Birds kept in plastic carrier bags were released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.