ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

ബി.​കെ.​എ​സ്-​ഡി.​സി അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം ഇ​ന്നു​മു​ത​ൽ

മ​നാ​മ: ഡി.​സി ബു​ക്സും ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​ക്കും സാം​സ്കാ​രി​കോ​ത്സ​വ​ത്തി​നും ഇ​ന്ന് തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് എ​ട്ടി​ന് സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യും ബ​ഹ്റൈ​ൻ അ​റോ​റി​റ്റി ഫോ​ർ ക​ൾ​ച​റ​ൽ ആ​ൻ​ഡ് ആ​ന്റി​ക്വി​റ്റീ​സ് ഡ​യ​റ​ക്ട​ർ ഹു​ദ സെ​യ്ദ് അ​ബ്ദു​ൽ​ഗാ​ഫ​ർ അ​ൽ അ​ല​വി വി​ശി​ഷ്ടാ​തി​ഥി​യാ​യും പ​ങ്കെ​ടു​ക്കും.ന​വം​ബ​ർ 9 മു​ത​ല്‍ 18 വ​രെ നീ​ളു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ലും സാം​സ്‌​കാ​രി​കോ​ത്സ​വ​ത്തി​ലും പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള, എം.​എ. ബേ​ബി, സാ​ഗ​രി​ക ഘോ​ഷ്, മു​ര​ളി തു​മ്മാ​രു​കു​ടി, സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര, വി.​ജെ. ജ​യിം​സ്, ഷെ​ഫ് പി​ള്ള, എം.​വി. നി​കേ​ഷ് കു​മാ​ർ, രാ​വു​ണ്ണി തു​ട​ങ്ങി നി​ര​വ​ധി എ​ഴു​ത്തു​കാ​രും സാം​സ്‌​കാ​രി​ക-​രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ക​രും വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മേ​ള​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും വി​വി​ധ ദി​ന​ങ്ങ​ളി​ലാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.പു​സ്ത​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള പ്ര​മു​ഖ പ്ര​സാ​ധ​ക​രു​ടെ അ​യ്യാ​യി​ര​ത്തി​ല​ധി​കം ശീ​ർ​ഷ​ക​ങ്ങ​ളി​ലു​ള്ള ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഥ, ക​വി​ത, നോ​വ​ല്‍, ജ​ന​പ്രി​യ​ഗ്ര​ന്ഥ​ങ്ങ​ള്‍, ക്ലാ​സി​ക്കു​ക​ള്‍, റ​ഫ​റ​ന്‍സ് പു​സ്ത​ക​ങ്ങ​ള്‍, ബാ​ല​സാ​ഹി​ത്യ ഗ്ര​ന്ഥ​ങ്ങ​ള്‍, ഡി​ക്ഷ​ണ​റി​ക​ള്‍, സെ​ല്‍ഫ് ഹെ​ല്‍പ് പു​സ്ത​ക​ങ്ങ​ള്‍, മ​ത്സ​ര​പ​രീ​ക്ഷ​ക​ള്‍ക്കു​ള്ള പ​ഠ​ന​സ​ഹാ​യി​ക​ള്‍, ആ​ധ്യാ​ത്മി​ക ഗ്ര​ന്ഥ​ങ്ങ​ള്‍, പാ​ച​കം, യാ​ത്രാ​വി​വ​ര​ണ​ങ്ങ​ള്‍, ജീ​വ​ച​രി​ത്ര​ങ്ങ​ള്‍, ആ​ത്മ​ക​ഥ, ആ​രോ​ഗ്യം തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി മ​ല​യാ​ളം-​ഇം​ഗ്ലീ​ഷ് കൃ​തി​ക​ള്‍ മേ​ള​യി​ല്‍ ല​ഭ്യ​മാ​കും.

പു​സ്ത​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സ​മാ​ജം ഫോ​ട്ടോ​ഗ്രാ​ഫി ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ർ​ശ​ന​ത്തി​നും ഇ​ന്ന് തു​ട​ക്ക​മാ​കും.സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​മാ​ജം ചി​ത്ര​ക​ലാ ക്ല​ബ് ഒ​രു​ക്കു​ന്ന സ​മൂ​ഹ ചി​ത്ര​ര​ച​ന വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ക്കും. ‘സ​മാ​ധാ​ന​ത്തി​നാ​യു​ള്ള ക​ല’ വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന ഈ ​സ​മൂ​ഹ​വ​ര​യി​ൽ ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ ചി​ത്ര​കാ​ര​ന്മാ​രും ചി​ത്ര​കാ​രി​ക​ളു​മ​ട​ക്കം നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ, എ​ല്ലാ​ദി​വ​സ​വും സാ​ഹി​ത്യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും പ്ര​മു​ഖ​രു​മാ​യു​ള്ള മു​ഖാ​മു​ഖ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്ന് സ​മാ​ജം സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നു വേ​ലി​യി​ൽ, സാ​ഹി​ത്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ​മാ​രാ​യ പ്ര​ശാ​ന്ത് മു​ര​ളീ​ധ​ർ, അ​ന​ഘ രാ​ജീ​വ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - BKS-DC International Book Festival from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.