മനാമ: രണ്ടു വർഷം മുമ്പ് കോവിഡ് മൂലം മരിച്ച രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം ബി.കെ.എസ്.എഫിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ചു. അലൂമിനിയം കമ്പനിയിൽ ജോലി ചെയ്തിരുന്ന രാജസ്ഥാൻ സ്വദേശിയായ ജുഗൽ കിഷോർ ജാംഗിർ കോവിഡ് മൂലം രണ്ടു വർഷം മുമ്പ് ബഹ്റൈനിൽ മരണപ്പെടുകയായിരുന്നു.
നിർബന്ധമായും മൃതദേഹം നാട്ടിൽ എത്തിക്കണമെന്ന് കുടുംബം കമ്പനിയെ അറിയിച്ചിരുന്നു. എന്നാൽ, ചില സാങ്കേതിക തടസ്സങ്ങൾ കാരണം മൃതദേഹം നാട്ടിലയക്കാൻ സാധിക്കാതെ വന്നപ്പോൾ കമ്പനി ബി.കെ.എസ്.എഫിനെ സമീപിക്കുകയായിരുന്നു.
എംബസി ഉദ്യോഗസ്ഥൻ സുരൻലാലിന്റെയും ബി.കെ.എസ്.എഫിന്റെയും ഇടപെടലുകൾ സാങ്കേതിക തടസ്സങ്ങൾ പെട്ടെന്ന് നീക്കാൻ സഹായിച്ചു. കഴിഞ്ഞ ദിവസം രാത്രി വിമാനത്തിൽ ഡൽഹിയിലേക്ക് അയക്കുകയും വെള്ളിയാഴ്ച രാവിലെ സഹോദരൻ മൃതദേഹം ഏറ്റുവാങ്ങുകയും ചെയ്തു. നജീബ് കടലായി, അൻവർ കണ്ണൂർ, മനോജ് വടകര, ലത്തീഫ് മരക്കാട്ട് തുടങ്ങിയവരുടെ ഇടപെടലിന് കമ്പനി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.