മനാമ: ബഹ്റൈൻ കേരളീയസമാജം സംഘടിപ്പിക്കുന്ന ബാലകലോത്സവം ഈവർഷം കൂടുതൽ വിശാലമാകുന്നു. മറ്റു ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ കുട്ടികളെ കൂടി ഉൾപ്പെടുത്തി ദേവ്ജി-ബി.കെ.എസ് ജി.സി.സി കലോത്സവം 2023 എന്ന പേരിൽ കലാമാമാങ്കം നടത്തുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. ബിനു വേലിയിൽ ജനറൽ കൺവീനറായ 100 അംഗ കമ്മിറ്റിയാണ് കലോത്സവത്തിന് നേതൃത്വം നൽകുന്നത്. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തി ക്യാമ്പ് ഡയറക്ടർ ആകാമെന്ന് സമ്മതിച്ചിട്ടുള്ളതായി സമാജം അറിയിച്ചു.
കലോത്സവത്തിന്റെ ലോഗോ പ്രകാശനം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നിർവഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സമാജം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, കലോത്സവം ജനറൽ കൺവീനർ ബിനു വേലിയിൽ, ജോ. ജനറൽ കൺവീനർ നൗഷാദ്, ബി.കെ.എസ് ലേഡീസ് വിങ് പ്രസിഡൻറ് മോഹിനി തോമസ്, പ്രശസ്ത ടി.വി അവതാരക രഞ്ജിനി മേനോൻ എന്നിവർ സന്നിഹിതരായിരുന്നു. കലാകാരൻ ഹരീഷ് മേനോനാണ് ലോഗോ ഡിസൈൻ ചെയ്തത്.
ഏപ്രിൽ ഒന്ന് മുതൽ ഒരുമാസം നീണ്ടു നിൽക്കുന്നതാണ് മത്സരങ്ങൾ. നൃത്ത-സംഗീത മത്സരങ്ങൾ ഈദ് അവധിദിവസങ്ങളിൽ നടത്തും. വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്നായി 3000ഓളം കുട്ടികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ബിനു വേലിയിലുമായി (0097339440530) ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.