മനാമ: രണ്ട് സേവനങ്ങൾ കൂടി ഓൺലൈനിലാക്കാൻ ഇ-ഗവൺമെന്റ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ രക്തദാനത്തിനുള്ള രജിസ്ട്രേഷൻ, അത്ലറ്റ് സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനിൽ ലഭ്യമാക്കുന്നതിനാണ് നീക്കം. ‘സിഹ്ഹത്തീ’ എന്ന ആപ് വഴി ലഭിക്കുന്ന സേവനങ്ങളാണ് ഇ-ഗവൺമെന്റ് ഓൺലൈൻ പോർട്ടൽ വഴിയാക്കിയിട്ടുള്ളത്.
രക്തം ദാനംചെയ്യാൻ താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാനും രക്തം ആവശ്യമുള്ള സമയത്ത് അക്കാര്യം ഉണർത്താനും ഹെൽത്ത് ആപ്പിലൂടെ ലഭ്യമാവുന്ന നിർദേശങ്ങൾ നൽകാനും ഇതുവഴി സാധിക്കും. കൂടാതെ അത്ലറ്റിക് മേഖലയിലുള്ളവർക്ക് കായികക്ഷമത സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുന്നതിനും ഓൺലൈനായി അവ ലഭിക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ടെന്ന് ഇ-ഗവൺമെന്റ് ആൻഡ് ഇൻഫർമേഷൻ അസി. സി.ഇ.ഒ ഡോ. സകരിയ അഹ്മദ് അൽ ഖാജ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.