മനാമ: ബി.എം.ബി.എഫ് ഹെൽപ് & ഡ്രിങ്ക് 2023 സമാപനം തൂബ്ലി സിബാർക്കോ ജോലിയിടത്തിൽ വിപുലമായി നടന്നു. ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത സമാപന ഉദ്ഘാടനം നിർവഹിച്ചു.
ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടറേറ്റ് ഇൻഫർമേഷൻ & ഫോളോ അപ് മേധാവി ആദരണീയനായ യൂസഫ് യാക്കൂബ് ലോറി അധ്യക്ഷത വഹിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൺ ബഹ്റൈൻ മേധാവി ആന്റണി പൗലോസ്, മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, ലോക കേരളസഭ അംഗം സുബൈർ കണ്ണൂർ, ബി.എം.ബി.എഫ് രക്ഷാധികാരി സക്കരിയ പി. പുനത്തിൽ, ബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെൽപ് ലൈൻ ടീം ഭാരവാഹികളായ നജീബ് കടലായി, നിസാർ ഫഹദാൻ, നാസർ മഞ്ചേരി, ജനാർദനൻ, കിംസ് ഹോസ്പിറ്റൽ സി.ഇ.ഒ താരിഖ് നെജീബ്, ദാർ അൽഷിഫ ഡയറക്ടർ സമീർ പൊറ്റച്ചോല,പാക്റ്റ് ഭാരവാഹി ജ്യോതി മേനോൻ, ഐ.എൽ.എ പ്രസിഡന്റ് ശാരദ ദേവി രാജീവൻ, ഭാസ്കരൻ എടത്തോടി, റഷീദ് വെളിച്ചം,അൻവർ കണ്ണൂർ കാസിം പാടത്തകായിൽ,അജീഷ് കെ.വി,മൂസ ഹാജി,മൊയ്തീൻ പയ്യോളി,മനോജ് വടകര,നജീബ് കണ്ണൂർ, ദിനേശൻ പള്ളിയാലിൽ, ഖൈസ് അഴീക്കോട്, ലത്തീഫ് മരക്കാട്ട്, സലാം അസീസ്, മണിക്കുട്ടൻ, നൗഷാദ് പൂനൂർ,അൻവർ ശൂരനാട്,ശ്രീജൻ,നുബിൻ അൻസാരി,സുരേഷ് വടകര, സിബാർകോ ഓഫിസ് അധികാരികൾ, റിത്ത എനർജി ജീവനക്കാർ എന്നിവർ വിതരണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.