മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാകുന്ന ബഹ്റൈൻ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്) ചെയർമാൻ ഡോ. ജോർജ് മാത്യുവിനും ഭാര്യ അന്നമ്മ ജോർജ് മാത്യുവിനും കുടുംബത്തിനും കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഹാളിൽ വെച്ച് ആദരവ് നൽകി. ബി.എം.ബി.എഫ് കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ വിവിധ സാമൂഹികമണ്ഡലങ്ങളിലെ പ്രമുഖരും മാധ്യമപ്രവർത്തകരും പങ്കെടുത്തു. ജോർജ് മാത്യു തന്റെ 41 വർഷത്തെ ബഹ്റൈൻ പ്രവാസ ജീവിതത്തിൽ ഇന്ത്യൻ സമൂഹത്തിനും അശരണർക്കും ചെയ്ത സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സ്വാഗത പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഗൾഫ് മേഖലയിലെ പ്രശസ്ത സാമൂഹിക പ്രവർത്തകയും യോഗാ ട്രെയ്നിയുമായ ബഹ്റൈൻ സ്വദേശിനി ഡോ. ഫാത്തിമ്മ അൽ മൻസൂരി വിശിഷ്ടാതിഥിയായി.
പ്രവാസി സമ്മാൻ ജേതാവ് സോമൻ ബേബി അധ്യക്ഷത വഹിച്ചു. കിംസ് ഹെൽത്ത് ഹോസ്പിറ്റൽ സി.ഒ.ഒ താരിഖ് നജീബ്, കേരളീയസമാജം മുൻ പ്രസിഡന്റ് കെ. ജനാർദനൻ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ അബ്രഹാം ജോൺ, ബി.കെ.എസ്.എഫ് ഭാരവാഹി നജീബ് കടലായി, ലോക കേരളസഭ അംഗം സി.വി. നാരായണൻ, മുതിർന്ന സാമൂഹികപ്രവർത്തകൻ കെ.ആർ. നായർ, കുടുംബ സഹൃദവേദി രക്ഷാധികാരി അജിത് കുമാർ, ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ജലീൽ അബ്ദുല്ല, ഇ.വി. രാജീവൻ, റഷീദ് മാഹി, മോനി ഒടികണ്ടത്തിൽ, സോവിച്ചൻ ചേന്നാട്ടുശ്ശേരി, അജയ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ബഹ്റൈനിൽ അഞ്ച് പതിറ്റാണ്ടായി കച്ചവടം നടത്തുന്ന ബി.എം.ബി.എഫ് മുതിർന്ന അംഗം കാദർ സാഹിബ് ഡോ. ജോർജ് മാത്യുവിനെ പൊന്നാട അണിയിച്ചു.തുടർന്ന് ഫാത്തിമ അൽ മൻസൂരി വിശിഷ്ടഫലകം നൽകി. ഭരണസമിതി അംഗങ്ങളായ അശറഫ് മായഞ്ചേരി, അനീഷ് കെ.വി, അശറഫ് ഫേഷൻ ഗ്രൂപ്, പി.കെ. വേണുഗോപാൽ, അൻവർ കണ്ണൂർ, മൂസഹാജി, നജീബ് കടലായി എന്നിവർ ചേർന്ന് ഡോ. ജോർജ് മാത്യുവിനെയും അന്നമ്മ ജോർജ് മാത്യുവിനെയും കിരീടം അണിയിച്ചു.
വിശിഷ്ടാതിഥി ഫാത്തിമ അൽ മൻസൂരിക്കുള്ള ഫലകം സോമൻ ബേബി സമ്മാനിച്ചു. ഡോ. അമൽ അബ്രഹാം സംസാരിച്ചു. ഉന്നത മാർക്ക് നേടിയ വിദ്യാർഥികൾക്ക് ഡോ. ഫാത്തിമ അൽ മൻസൂരി സർട്ടിഫിക്കറ്റുകൾ കൈമാറി. കെ.എം.തോമസ് കവിതയും അവതരിപ്പിച്ചു. കാസിം പാടത്തെ കായിൽ, അൻവർ കണ്ണൂർ, നാദിർ ബഷീർ, അനൂഷ സുർജിത്ത്, ജൂലി സാറ, സുവിജ അരവിന്ദ് എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. ഭരണസമിതി ഭാരവാഹി പി.കെ. വേണുഗോപാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.