മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്) ബി.കെ.എസ്.എഫുമായി സഹകരിച്ച് നടത്തുന്ന ഹെല്പ് ആൻഡ് ഡ്രിങ്ക് 2023 (സീസൺ 9) മനാമയിലെ അവന്യൂസ് കൺസ്ട്രക്ഷൻ സൈറ്റിൽ ആരംഭിച്ചു. കടുത്തവേനലിൽ പുറത്ത് ജോലിചെയ്യുന്ന നിർമാണ തൊഴിലാളികൾക്ക് തണുപ്പിച്ച ദാഹജലവും പഴവർഗങ്ങളും ലഘുഭക്ഷണങ്ങളും സൗജന്യമായി ജോലിസ്ഥലത്ത് എത്തിച്ചുനൽകുന്ന ജീവകാരുണ്യപദ്ധതിയാണിത്. എട്ട് വർഷകാലമായി തുടരുന്ന പദ്ധതി കഠിന ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമാണ്. ഒമ്പതാം വർഷത്തെ ബി.എം.ബി.എഫ് ഹെൽപ് & ഡ്രിങ്ക് 2023 സാമൂഹികസേവന പ്രവർത്തകനും ഫോറം ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു.
ബി.എം.ബി.എഫ് - നേതൃനിരയിലെ അംഗങ്ങളായ അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, അജീഷ് കെ.വി, മൂസക്കുട്ടി ഹാജി, ബഷീർ കുമരനെല്ലൂർ, ദിനേശ് പള്ളിയാലിൽ, ഖൈസ് എന്നിവരും വളന്റിയർമാരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.