ബി.​എം.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ൾ

ബി.​എം.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: പ​രി​ശു​ദ്ധ റ​മ​ദാ​ൻ മാ​സം സ​മു​ചി​ത​മാ​യി ആ​ച​രി​ക്കു​വാ​ൻ ബ​ഹ്റൈ​ൻ മീ​ഡി​യ സി​റ്റി ത​യാ​റെ​ടു​ക്കു​ന്നു. ജാ​തി​മ​ത​ഭേ​ദ​മ​ന്യേ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മൂ​ഹ നോ​മ്പു​തു​റ​ക​ൾ​ക്ക് ബ​ഹ്റൈ​ൻ മീ​ഡി​യ സി​റ്റി​യി​ലും അ​വ​സ​ര​മൊ​രു​ക്കു​ന്നു. പ​രി​ശു​ദ്ധ റ​മ​ദാ​നി​ലെ പു​ണ്യ മാ​സ​ത്തി​ൽ സ​ഹി​ഷ്ണു​ത മ​നോ​ഭാ​വ​ത്തി​ൽ ന​ല്ല ചി​ന്ത​ക​ളി​ലൂ​ടെ, പ​ങ്കു​വെ​ക്ക​ലി​ലൂ​ടെ സാ​ഹോ​ദ​ര്യ​വും സ​ഹ​വ​ർ​ത്തി​ത്വ​വും ഉ​ണ​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ഏ​പ്രി​ൽ അ​ഞ്ചി​ന് വൈ​കു​ന്നേ​രം മീ​ഡി​യ സി​റ്റി​യി​ൽ വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ​നി​ന്നു​ള്ള 500ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സ​മൂ​ഹ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​യ്യ​ദ് ഹ​നീ​ഫ ചെ​യ​ർ​മാ​നാ​യി ഡോ. ​പി.​വി ചെ​റി​യാ​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സു​നി​ൽ ബാ​ബു, അ​ജി​ത് കു​മാ​ർ, അ​ജി പി. ​ജോ​യ് എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യും അ​ൻ​വ​ർ നി​ല​മ്പൂ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags:    
News Summary - BMC grand ifthar Organizing committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.