മനാമ: സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീമും അൽഹിലാൽ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടനയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
250ഓളം അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. ബി.എം.എസ്.ടി പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ദിലീപ് മോഹൻ സ്വാഗതവും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി.
അൽഹിലാൽ ഹോസ്പിറ്റൽ ചീഫ് ഡോക്ടർ രാഹുൽ അബ്ബാസ് പ്രവാസികൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു സംസാരിച്ചു, നോർക്ക കൺവീനർ കെ.ടി. സലീം, ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ എന്നിവർ സംസാരിച്ചു.
ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന ബി.എം.എസ്.ടി കൂട്ടായ്മ വയനാട് പ്രളയ ദുരിത ബാധിതനായ സുനീഷ് എന്ന വ്യക്തിയുടെ കുടുംബത്തിനുള്ള ധനഹായം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നൽകി. ബി.എം.എസ്.ടി ട്രഷറർ ആരിഫ് പോർക്കുളം പ്രസിഡന്റ് സനിൽ കാണിപ്പയ്യൂരിന് കൈമാറി.
മെഡിക്കൽ ക്യാമ്പിന്റെ കൺവീനർ വേണു, ജോയന്റ് കൺവീനർ ഗണേഷ് കൂരാറ, അഡ്വൈസറി ചെയർമാൻ സിജു കുമാർ, വൈസ് പ്രസിഡന്റ് ഷാജി ദിവാകരൻ, ജോയന്റ് സെക്രട്ടറി അഗസ്റ്റിൻ മൈക്കിൾ, മെംബർഷിപ് സെക്രട്ടറി സജിത് കുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ അരുൺ ആർ. പിള്ള, സത്യൻ, ശ്രീലേഷ്, ശിഹാബ് മരക്കാർ, അഷറഫ്, പ്രജീഷ്, പ്രശാന്ത്, സുമേഷ് അലിയത്ത്, എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.