മനാമ: ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയും കിങ്സ് ഡെന്റൽ സെന്ററും ചേർന്ന് സൗജന്യ ദന്ത പരിശോധനയും ‘ദന്ത പരിപാലനവും പരിചരണവും’ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. റിഫ ബ്രാഞ്ചിൽ നടന്ന പരിപാടിയിൽ ഡോ. പ്രിൻസ്, ഡോ. ശരൺ എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും സൗജന്യ പരിശോധനയും നടന്നു.
തുടർചികിത്സക്ക് ആവശ്യമായിവരുന്ന നിർദേശങ്ങളും മികച്ച നിരക്കും സേവന വാഗ്ദാനവും ഉൾപ്പെടുന്നതായിരുന്നു പരിശോധന. പരിപാടിയിൽ കിങ്സ് ഡെന്റൽ സെന്റർ റിഫ ബ്രാഞ്ച് മാനേജർ നിഹാൽ, പ്രാക്ടീസ് മാനേജർ ഡോ. അഷീന കെ.എച്ച് എന്നിവർ സന്നിഹിതരായിരുന്നു. കൂട്ടായ്മക്കുവേണ്ടി എക്സിക്യൂട്ടിവ് അംഗം സൈനുദ്ദീൻ കണ്ടിക്കൽ, ആരിഫ് ടി.കെ എന്നിവർ ചേർന്ന് സെന്റർ മാനേജ്മെന്റിനുള്ള മെമന്റോ കൈമാറി. അൻസാരി സ്വാഗതവും മഷൂദ് മേചര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.