മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി, സാന്ത്വന സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി തുടക്കം കുറിച്ച വയനാട് ചാരിറ്റിയുടെ ഭാഗമായി നൽകുന്ന ആദ്യ ഓട്ടോറിക്ഷ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ കൈമാറി. ദുരിതം അതിജീവിച്ച വിഷ്ണു എന്ന യുവാവിനാണ് ആദ്യ ഓട്ടോറിക്ഷ നൽകിയത്. കൽപറ്റ എം.എൽ.എ ഓഫിസ് പരിസരത്തുവെച്ച് നടന്ന പരിപാടിയിൽ താക്കോൽദാനം നൽകി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
മുൻ എം.എൽ.എ എൻ.ഡി അപ്പച്ചൻ, കെ.എസ്.യു ജില്ല പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസ്, മാധ്യമ പ്രവർത്തകൻ സുർജിത് അയ്യപ്പത്ത്, പടിഞ്ഞാറത്തറ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെസ്വിൻ പടിഞ്ഞാറത്തറ, കോൺഗ്രസ് നേതാവ് സാലി റാട്ടക്കൊല്ലി, ഐ.വൈ.സി.സി ബഹ്റൈൻ പ്രതിനിധികളായ മൂസ കരിമ്പിൽ, ജോൺസൺ ഫോർട്ട് കൊച്ചി, നബീൽ അബ്ദുൽ റസാഖ്, ഡോ. ആൻസി ഷിബിൻ എന്നിവർ പങ്കെടുത്തു.
സാമൂഹിക നന്മക്ക് സമർപ്പിത യുവത്വമെന്ന സംഘടന ആപ്തവാക്യം മുറുകെ പിടിച്ചു മുന്നോട്ടുപോവാൻ ഐ.വൈ.സി.സി ബഹ്റൈൻ എന്നും പ്രതിജ്ഞബദ്ധമാണെന്ന് ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ആക്ടിങ് ട്രഷറർ മുഹമ്മദ് ജസീൽ, വയനാട് ചാരിറ്റി കൺവീനർ ഫാസിൽ വട്ടോളി, ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ ചാരിറ്റി വിങ് കൺവീനർ സലീം അബൂത്വാലിബ് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.