മനാമ: ബഹ്റൈൻ കേരളീയ സമാജം പുസ്തകോത്സവം ഇൗ മാസം 12 മുതൽ തുടങ്ങും. പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യുകയും മലയാള സാഹിത്യലോകത്തെ മുൻനിരയിലുള്ളവർ പെങ്കടുക്കുകയും ചെയ്യുന്ന പുസ്തകോത്സവം ശ്രദ്ധേയമാകുന്നത് രണ്ട് പ്രമുഖരുടെ അസാന്നിദ്ധ്യംമൂലമാണ്. ദീപാനിശാന്ത്, എസ്.ഹരീഷ് എന്നിവരെ പുസ്തകോത്സവത്തിലേക്ക് ക്ഷണിക്കുകയും അവർ വരാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.
എന്നാൽ കവിതാമോഷണം തിളക്കം കെടുത്തിയതോടെ ദീപയെ പെങ്കടുപ്പിക്കുന്ന കാര്യത്തിൽ രണ്ടഭിപ്രായങ്ങളുണ്ടായി. ‘മീശ’ നോവൽ വിവാദത്തിലൂടെ ശ്രേദ്ധയനായ എസ്.ഹരീഷിനെ പെങ്കടുപ്പിക്കുന്നതിന് എതിരെ ചില സംഘപരിവാർ അനുകൂലികൾ രംഗത്തുവന്നതാണ് ഹരീഷിെൻറ വരവും മുടക്കിയതും. ഹരീഷിനെ പെങ്കടുപ്പിച്ചാൽ, പുസ്തകോത്സവത്തിെൻറ നിറംകെടുത്തും എന്നുള്ള തരത്തിലുള്ള ചില ഭീഷണികൾ ഇന്ത്യൻ പ്രവാസികളായ ചിലരിൽ നിന്ന് ഉണ്ടായതോടെയാണ് സമാജം ഭാരവാഹികൾ ഹരീഷിനെയും ഒഴിവാക്കിയത് എന്നറിയുന്നു.
മേള വൻവിജയമാക്കാനുള്ള ഒരുക്കമാണ് നടന്നുവരുന്നത്. എൻ.എസ്.മാധവൻ, കെ.ജി.ശങ്കരപ്പിള്ള, കെ.വി.മോഹൻകുമാർ,നമ്പി നാരായണൻ തുടങ്ങിയ ശ്രദ്ധേയനിരയാണ് മേളയിൽ സംബന്ധിക്കുന്നത്. ചലചിത്രതാരം പ്രകാശ്രാജാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. 10 ദിവസം തുടരുന്ന മേളയിൽ യുവ എഴുത്തുകാർക്കായി ശിൽപ്പശാലയും സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.