മനാമ: കേരളീയ സമാജം ഡി.സി. ബുക്സുമായി ചേർന്ന് നടത്തുന്ന പുസ്തകോത്സവം മലയാളികളുടെ സാംസ്കാരികോത്സവമായി. പ ത്തുനാൾ നീളുന്ന പുസ്തകോത്സവത്തിൽ നിരവധിപേരാണ് എത്തുന്നത്. മൊത്തം 4600ഒാളം തലക്കെട്ടുകളിലായി ഒരു ലക്ഷത്തേ ാളം പുസ്തകങ്ങൾ പ്രദർശന ഹാളിലുണ്ട്. ഇംഗ്ലിഷിൽ 2800ഒാളം തലക്കെട്ടുകളാണുള്ളത്.
കുട്ടികളുടെ ഫിക്ഷൻ വിഭാഗത് തിലുള്ള ‘വിംപി കിഡ്’, മാംഗോ ബുക്സിെൻറ ക്ലാസിക്കുകൾ തുടങ്ങിയവക്ക് നല്ല ഡിമാൻറാണ്. മലയാളം നോവലുകളിൽ എസ്.ഹരീഷിെൻറ ‘മീശ’യാണ് വിൽപനയിൽ മുന്നിൽ. പൗലോ കൊയ്ലോയുടെ ‘ഹിപ്പി’ എന്ന നോ വലിെൻറ പരിഭാഷക്കും ആവശ്യക്കാർ ഏറെ. ശശി തരൂരിെൻറ ‘ദ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ’നിരവധി പേർ ചോദിച്ചു വാങ്ങുന്നുണ്ട്.
സെൽഫ് ഹെൽപ് വിഭാഗത്തിലുള്ള പുസ്തകങ്ങൾക്കും ആവശ്യക്കാർ കുറവല്ല. ‘ദ പവർ ഒാഫ് സബ്കോൺഷ്യസ് മൈൻഡ്’ എന്ന പുസ്തകം ഹിറ്റാണ്. പ്രകാശ്രാജിെൻറ ‘നമ്മെ വിഴുങ്ങുന്ന മൗനം’ പൂർണമായി വിറ്റുതീർന്നു. കെ.വി.മോഹൻകുമാറിെൻറ ‘ഉഷ്ണരാശി’യും വിൽപനയിൽ മുന്നിലാണ്.
ബഹ്റൈൻ വായക്കാർ ഏറെ സവിശേഷതകളുള്ളവരാണെന്ന് ഡി.സി.ബുക്സ് വിൽപന വിഭാഗം ഡെപ്യൂട്ടി ജന.മാനേജർ രാജ്മോഹൻ പറഞ്ഞു. അതുകൊണ്ട്, ബെസ്റ്റ് സെല്ലർ വിഭാഗത്തിൽ പെടുന്ന ടൈറ്റിലുകൾ മാത്രമല്ല ഇവിടേക്ക് കൊണ്ടുവരാറുള്ളത്. ഗൗരവ സ്വഭാവമുള്ള പുസ്തകങ്ങൾ ചോദിച്ചുവരുന്ന നിരവധി പേരുണ്ട്. ബഹ്റൈൻ പ്രവാസി ലോകത്തെ ഒരു ‘കലണ്ടർ ഇവ ൻറാ’യി പുസ്തകോത്സവം മാറിയിരിക്കുകയാണ്. കേരളീയ സമാജം ഭാരവാഹികളുടെ താൽപര്യമാണ് ഇതിെൻറ വിജയം ഉറപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സ്ചേഞ്ച് നിരക്ക് കൂടിയതിനാൽ, പുസ്തകത്തിന് വിലക്കുറവും നൽകുന്നുണ്ട്. പ്രദർശനം 22ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.