ബഹ്​റൈനിലേക്ക്​ യു.എ.ഇ വഴി വരുന്നതിന്​ ബുക്കിങ്​ തുടങ്ങി

മനാമ: ഇന്ത്യയിൽനിന്ന്​ യു.എ.ഇ വഴി ബഹ്​റൈനിലേക്ക്​ യാത്ര ചെയ്യുന്നതിന്​ വിവിധ വിമാനക്കമ്പനികൾ ബുക്കിങ്​ തുടങ്ങി. എമിറേറ്റ്​സ്​, എയർ അറേബ്യ, ​ൈഫ്ല ദുബൈ എന്നിവയാണ്​ നിലവിൽ ബുക്കിങ്​ തുടങ്ങിയിരിക്കുന്നത്​.

ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ യു​.എ.ഇ ഏർപ്പെടുത്തിയ വിലക്ക്​ നീക്കിയ സാഹചര്യത്തിലാണ്​ അതുവഴി ബഹ്​റൈനിലേക്ക്​ വരാൻ വഴി തെളിഞ്ഞത്​.

ഇന്ത്യയിൽനിന്ന്​ വരുന്നവർക്ക്​​ നിലവിൽ ബഹ്​റൈൻ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിബന്ധനകളും യാത്രക്കാർ പാലിക്കണം. ബഹ്​റൈൻ പൗരൻമാർക്കും റസിഡൻസ്​ പെർമിറ്റുളള്ളവർക്കും മാത്രമാണ്​ വരാൻ അനുമതിയുള്ളത്​.

Tags:    
News Summary - Bookings have started for coming to Bahrain via UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.