എണ്ണ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തും
മനാമ: ഉൽപാദന ശേഷിപ്പ് എണ്ണയും കാറ്റലറ്റിക് സാങ്കേതിക വിദ്യയും സംബന്ധിച്ച പത്താം മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക കോൺഫറൻസിന് തുടക്കം. എണ്ണ, പാരിസ്ഥിതിക കാര്യ മന്ത്രിയും പരിസ്ഥിതി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന പരിപാടി ഉദ്ഘാടനം ചെയ്തു.
എണ്ണ, പരിസ്ഥിതി കാര്യ മന്ത്രാലയം, ബാപ്കോ എനർജീസ് തുടങ്ങിയവയുടെ പിന്തുണയോടെ യൂറോപ്യൻ പെട്രോകെമിക്കൽ കൺസൽട്ടൻസി കമ്പനിയാണ് സമ്മേളനം സംഘടിപ്പിച്ചത്. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും എണ്ണവ്യവസായ മേഖലകളിൽ നിന്നുള്ള പ്രമുഖരും ഗവേഷകരും പങ്കെടുക്കുന്നുണ്ട്.
എണ്ണ ഉൽപാദന, ശുദ്ധീകരണ, അനുബന്ധ ഉൽപന്ന നിർമാണ കമ്പനികളുടെ പ്രവർത്തനത്തിൽ മുന്നേറ്റം സാധ്യമാക്കുന്ന ഒന്നാണ് സമ്മേളനമെന്ന് ബിൻ ദൈന വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പഠനങ്ങളും പര്യവേക്ഷണങ്ങളും പരീക്ഷണങ്ങളും പരിചയപ്പെടുത്തുന്ന സമ്മേളനം കൂടിയാണിത്. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യയിലേക്ക് എളുപ്പത്തിലെത്താൻ ഇത്തരം സമ്മേളനങ്ങൾ വഴി സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.