മനാമ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകി വരുന്ന സ്പുട്നിക് വാക്സിെൻറ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സമയ പരിധി നീട്ടി. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസിനുള്ള തീയതി പുനക്രമീകരിച്ച് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ ബാച്ച് സ്പുട്നിക് വാക്സിൻ ലഭിക്കുന്നതിനുള്ള കാലതാമസമാണ് തീയതി നീട്ടാൻ കാരണം.
അതേസമയം, രണ്ടാം ഡോസിെൻറ തീയതി നീട്ടുന്നത് കുത്തിവെപ്പിെൻറ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ചില സാഹചര്യങ്ങളിൽ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള നീട്ടുന്നത് വാക്സിെൻറ ഫലപ്രാപ്തി വർധിപ്പിച്ചേക്കാമെന്നും അധികൃതർ പറഞ്ഞു.
ആവശ്യമായ വാക്സിൻ നിശ്ചിത സമയത്ത് ലഭ്യമാക്കുന്നതിന് ഉൽപാദകരുമായി ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. പുതിയ ബാച്ച് വാക്സിൻ എത്തുന്നതിനനുസരിച്ച് രണ്ടാം ഡോസിനുള്ള അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.