മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് അൽ ഹിലാൽ ഹെൽത്ത് കെയർ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സ്തനാർബുദ ബോധവത്കരണ പരിപാടിയും സൗജന്യ പരിശോധനയും സംഘടിപ്പിക്കുന്നു.
അദ്ലിയ അൽഹിലാൽ ഹോസ്പിറ്റലിൽ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന പരിപാടിയിൽ സാമൂഹിക പ്രവർത്തകയും ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് കൺസൽട്ടന്റുമായ ഹുസ്നിയ കരീമി മുഖ്യാതിഥിയായിരിക്കും. വനിതകൾക്കായുള്ള ബോധവത്കരണ സെമിനാറിനും സൗജന്യ പരിശോധനക്കും മനാമ അൽ ഹിലാൽ ഹെൽത്ത് കെയർ ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. കൃഷ്ണ കെ. രാമവത് നേതൃത്വം നൽകുമെന്ന് വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ, ജനറൽ സെക്രട്ടറി പ്രേംജിത് എന്നിവർ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിമൻസ് ഫോറം പ്രസിഡന്റ് കൃപ രാജീവുമായി (35641402) ബന്ധപ്പെടണമെന്ന് സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.