കാൻസർ കെയർ ഗ്രൂപ്പി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്​തനാർബുദ ബോധവത്​കരണ ക്യാമ്പിൽനിന്ന്

ശ്രദ്ധേയമായി സ്​തനാർബുദ ബോധവത്​കരണ ക്യാമ്പ്​

മനാമ: കാൻസർ കെയർ ഗ്രൂപ്പി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്​തനാർബുദ ബോധവത്​കരണ ക്യാമ്പ്​ ശ്രദ്ധേയമായി. സ്​തനാർബുദം നേര​േത്ത കണ്ടെത്താനുള്ള മാർഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും അവബോധം നൽകുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ ലേബർ ക്യാമ്പുകളിൽനിന്നുള്ള നൂറിലധികം സ്​ത്രീതൊഴിലാളികൾ പ​െങ്കടുത്തു. സൽമാബാദ്​ അൽ ഹിലാൽ ഹോസ്​പിറ്റലുമായി സഹകരിച്ചായിരുന്നു​ പരിപാടി​. കാൻസർ കെയർ ഗ്രൂപ്​​ (സി.സി.ജി) നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പാർലമെൻറ്​ അംഗം മസൂമ ഹസൻ അബ്​ദുൽ റഹീം അഭിനന്ദിച്ചു.

അൽ ഹിലാൽ ​ഹോസ്​പിറ്റൽ സി.ഇ.ഒ ഡോ. ശരത്​ ചന്ദ്രൻ വിശിഷ്​ടാതിഥിയായിരുന്നു. കാൻസർ കെയർ ഗ്രൂപ്​​ പ്രസിഡൻറ്​ ഡോ. പി.വി. ചെറിയാൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പ​െങ്കടുത്ത തൊഴിൽ-സാമൂഹികക്ഷേമ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി അഹ്​മദ്​ അൽ ഹൈകി സി.സി.ജിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

മന്ത്രാലയത്തി​െൻറ ഭാവിപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സി.സി.ജിയെ ക്ഷണിക്കുകയും ചെയ്​തു. ഇന്ത്യൻ അംബാസഡർ പീയൂഷ്​ ശ്രീവാസ്​തവ ആശംസസന്ദേശം അയച്ചു.

അൽ ഹിലാൽ ഹോസ്​പിറ്റലിലെ കൺസൽട്ടൻറ്​ ഗൈനക്കോളജിസ്​റ്റ്​ ഡോ. രജനി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നൈന പരിപാടി നിയന്ത്രിച്ചു. കാൻസർ കെയർ ഗ്രൂപ്​​ എക്​സിക്യൂട്ടിവ്​ കമ്മിറ്റി അംഗം ജോർജ്​ മാത്യു നന്ദി പറഞ്ഞു. മാത്യു ജോർജ്​ പരിപാടിയുടെ മാസ്​റ്റർ ഒാഫ്​ സെറിമണി ആയിരുന്നു.

ക്യാമ്പിൽ പ​െങ്കടുത്തവർക്ക്​ രക്തപരിശോധന കൂപ്പൺ, ഡിസ്​കൗണ്ട്​ കാർഡ്​, ഭക്ഷണം എന്നിവയും നൽകി.

Tags:    
News Summary - Breast Cancer Awareness Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.