മനാമ: പവിഴദ്വീപിലെ കോഴിക്കോട്ടുകാർ വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബ്രെസ്റ്റ് കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ ബ്രെസ്റ്റ് കാൻസർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മനാമ ഷിഫ അൽജസീറ ഹോസ്പിറ്റലിൽ നടന്ന പരിപാടിയിൽ വനിതകൾക്കായി ബോധവത്കരണ ക്ലാസും സൗജന്യ രക്തപരിശോധനകളും നടന്നു.
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ വനിത വിഭാഗം കൺവീനർ ഗീത ജനാർദനൻ അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസിൽ ഡോ. ബെറ്റി മറിയാമ്മ ബോബൻ മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ഏർപ്പെടുത്തിയ രക്തപരിശോധനക്കുള്ള ഡിസ്കൗണ്ട് കൂപ്പണുകളും പ്രിവിലേജ് കാർഡും വിതരണം ചെയ്തു. പവിഴദ്വീപിലെ കോഴിക്കോട്ടുകാർ വനിത വിഭാഗം ജോയന്റ് കൺവീനർമാരായ ശ്രീലത പങ്കജ് സ്വാഗതവും നീന ഗിരീഷ് നന്ദിയും പറഞ്ഞു. വനിത വിഭാഗം എക്സിക്യൂട്ടിവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.