മനാമ: അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പും മെഗാ മാർട്ടും യൂനിലീവറും സംയുക്തമായി, സാറിലെ മാക്രോ മാർട്ടിൽ സ്തനാർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്തനാർബുദം നേരത്തേ കണ്ടെത്തുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് കാമ്പയിൻ സംഘടിപ്പിച്ചത്. മെഗാ മാർട്ട്, മാക്രോ മാർട്ട് സ്റ്റോറുകളിൽനിന്ന് മൂന്ന് ദീനാറിന്റെ യൂനിലീവർ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ സൗജന്യ ബ്രെസ്റ്റ് കാൻസർ സ്ക്രീനിങ് കൂപ്പണുകൾ നൽകും. ഈ വർഷം ഗൈനക്കോളജിസ്റ്റ്/ജനറൽ സർജൻ/ജനറൽ ഫിസിഷ്യൻ കൺസൽട്ടേഷനും മാമോഗ്രാമുകൾക്കുമായി ഉപഭോക്താക്കൾക്ക് 2000 കൂപ്പണുകൾ നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
പരിപാടിയിൽ യൂനിലീവർ ഹെഡ് ഓഫ് മോഡേൺ ട്രേഡ് & ഒകെസി ബിസിനസ് മാനേജർ മുഹമ്മദ് മെസ്തരിഹി, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, മെഗാ മാർട്ട്/മാക്രോ മാർട്ട് ജനറൽ മാനേജർ അനിൽ നവാനി തുടങ്ങിയവർ പങ്കെടുത്തു. സ്തനാർബുദ പരിശോധനക്കായി 2000 കൺസൽട്ടേഷൻ കൂപ്പണുകൾ അൽഹിലാൽ നൽകും. വൈദ്യസഹായവും സ്ക്രീനിങ്ങും വഴി അർബുദസാധ്യത കുറക്കുന്നതിന് ഗ്രൂപ് പിന്തുണ നൽകും. മാമോഗ്രാമിനും അൾട്രാസൗണ്ട് സ്കാനിങ്ങിനും അൽ ഹിലാൽ 50 ശതമാനം കിഴിവ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.