ബ​ഹ്‌​റൈ​ൻ തു​റ​മു​ഖ​ത്ത് ബ്രി​ട്ടീ​ഷ് ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം തു​ട​ങ്ങി

മ​നാ​മ: ബ​ഹ്‌​റൈ​ൻ തു​റ​മു​ഖ​ത്ത് ര​ണ്ട് യു.​കെ റോ​യ​ൽ നേ​വി ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​തി​ന്റെ കാ​ര​ണം സം​ബ​ന്ധി​ച്ച് ബ്രി​ട്ടീ​ഷ് നാ​വി​ക വി​ദ​ഗ്ധ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ബ്രി​ട്ടീ​ഷ് നേ​വി​യു​ടെ യു​ദ്ധ​ക്ക​പ്പ​ൽ എ​ച്ച്.​എം.​എ​സ് ചി​ഡിം​ഗ്ഫോ​ൾ​ഡ് മ​​റ്റൊ​രു യു​ദ്ധ​ക്ക​പ്പ​ലാ​യ എ​ച്ച്.​എം.​എ​സ് ബാം​ഗോ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. അ​പ​ക​ടം മാ​ത്ര​മാ​ണെ​ന്നും ഇ​രു ക​പ്പ​ലു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ലെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച് എ​ൻ​ജി​നീ​യ​ർ​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

ഗ​ൾ​ഫി​ലും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും യു.​കെ​യു​ടെ ദീ​ർ​ഘ​കാ​ല സാ​ന്നി​ധ്യ​മാ​യ ഓ​പ​റേ​ഷ​ൻ കി​പി​യോ​ണി​ന്റെ ഭാ​ഗ​മാ​യാ​ണ് ര​ണ്ട് ക​പ്പ​ലു​ക​ളും ബ​ഹ്‌​റൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മൈ​നു​ക​ൾ ക​ണ്ടെ​ത്തി നി​ർ​വീ​ര്യ​മാ​ക്കു​ക​യും ക​പ്പ​ൽ പാ​ത​യി​ൽ സ​ഞ്ചാ​രം സു​ഗ​മ​വും സു​ര​ക്ഷി​ത​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ദൗ​ത്യ​മാ​ണ് ഇ​രു ക​പ്പ​ലു​ക​ളും നി​ർ​വ​ഹി​ക്കു​ന്ന​ത്. 1983ൽ ​ക​മീ​ഷ​ൻ ചെ​യ്ത എ​ച്ച്.​എം.​എ​സ് ചി​ഡിം​ഗ്ഫോ​ൾ​ഡ്, റോ​യ​ൽ നേ​വി​യി​ലെ എ​ട്ട് ഹ​ണ്ട്-​ക്ലാ​സ് മൈ​ൻ ഹ​ണ്ട​ർ​മാ​രി​ൽ ഒ​ന്നാ​ണ്. സേ​ന​യി​ലെ ഏ​ഴ് സാ​ൻ​ഡൗ​ൺ ക്ലാ​സ് മൈ​ൻ കൗ​ണ്ട​ർ-​മെ​ഷേ​ഴ്സ് വെ​സ​ലു​ക​ളി​ൽ ഒ​ന്നാ​ണ് എ​ച്ച്.​എം.​എ​സ് ബാം​ഗോ​ർ. ഇ​ത് 1999 മു​ത​ൽ സേ​വ​ന​ത്തി​ലു​ണ്ട്. ആ​ളി​ല്ലാ​ത്ത അ​ണ്ട​ർ​വാ​ട്ട​ർ വെ​ഹി​ക്കി​ളും മൈ​ൻ ക്ലി​യ​റ​ൻ​സ് ഡൈ​വ​ർ​മാ​രു​മ​ട​ങ്ങു​ന്ന ടീ​മാ​ണ് മൈ​നു​ക​ൾ ക​ണ്ടെ​ത്തു​ക​യും ന​ശി​പ്പി​ക്കു​ന്ന​ത്. ര​ണ്ട് ക​പ്പ​ലു​ക​ളും ഫൈ​ബ​ർ​ഗ്ലാ​സും മ​റ്റ് നോ​ൺ-​ഫെ​റ​സ് വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - British ships collided at the port of Bahrain; The search has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT