മനാമ: മനാമയിലും പരിസരങ്ങളിലും അനധികൃതമായി ലീഫ്ലെറ്റുകളും നോട്ടിസുകളും ബ്രോഷറുകളും മറ്റും വിതരണം ചെയ്താൽ 1200 ദിനാർ വരെ പിഴ ലഭിക്കും.കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ആണ് ഇൗ തീരുമാനമെടുത്തത്. വിവിധ സ്ഥാപനങ്ങളുടെ പ്രൊമോഷൻ ഒാഫറുകൾ വിശദീകരിക്കുന്ന വർണാഭമായ ബ്രോഷറുകൾ നിർത്തിയിട്ട കാറിെൻറ വിൻഡ് സ്ക്രീനിലും വീടുകളുടെയും ഒാഫിസുകളുടെയും പടിക്കലും ഇട്ടുേപാകുന്ന പതിവുണ്ട്.
ഇതിനെതിരെയാണ് നടപടി. ഇത്തരം നടപടി സ്വീകരിക്കുന്ന കമ്പനികൾക്കെതിരെ 1200 ദിനാർ വരെ പിഴ ഇൗടാക്കാൻ നിർദേശിക്കുേമ്പാൾ, ഇത് വിതരണം ചെയ്യുന്നവർക്കെതിരെ 75 മുതൽ 150 ദിനാർ വരെ പിഴ ചുമത്താനാണ് തീരുമാനം. ഇൗ തീരുമാനത്തിന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് കഴിഞ്ഞ ദിവസം അംഗീകാരം നൽകി. ആളുകൾ സംഘം ചേർന്നാണ് ഫ്ലയറുകൾ വിതരണം ചെയ്യുന്നതെങ്കിൽ 300 ദിനാർ പിഴ ഇൗടാക്കും. നോട്ടിസ് പതിച്ചാലും പിഴ അടക്കേണ്ടി വരും. ഇത്തരം ബ്രോഷറുകളും മറ്റും വിതരണം ചെയ്യാൻ ആളെ നിയമിക്കുന്ന കമ്പനികളിൽ നിന്ന് 250 ദിനാർ അധികം ഇൗടാക്കും.തുടർച്ചയായി നിയമം ലംഘിക്കുന്നവരെ കോടതിക്ക് കൈമാറും. ഇവരിൽ നിന്ന് കൂടുതൽ പിഴയും വാങ്ങും.
നൂറു കണക്കിനാളുകളാണ് ഇത്തരം ബ്രോഷറുകൾ വീടിനുമുന്നിലും കാറിലുമിട്ട് പോകുന്നതെന്നും അത് നല്ലൊരു പ്രവണതായി കാണാൻ കഴിയില്ലെന്നും ഇതു സംബന്ധിച്ച നിർദേശം കൊണ്ടുവന്ന കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ മുഹമ്മദ് അൽ ഖോസാഇ പറഞ്ഞു. ചിലർ ട്രാഫിക് സിഗ്നലുകളിൽ കാറിെൻറ ഗ്ലാസിൽ മുട്ടിവിളിച്ചാണ് ഇത് വിതരണം ചെയ്യുന്നതെന്നും കാര്യമായി ഏഷ്യൻ പൗരൻമാരാണ് വിതരണക്കാരായുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിതരണം ചെയ്യാൻ ഏൽപ്പിച്ച ബ്രോഷറുകൾ തെരുവുകളിൽ അട്ടിയായി െവച്ചതും കാണാം.ഇതുവഴി റോഡിൽ ബ്രോഷറുകൾ പരന്നുകിടക്കുന്നത് പതിവാണ്. നോട്ടിസുകൾ ഒട്ടിച്ച് പോകുന്ന രീതിയുമുണ്ട്. ഇതൊന്നും അംഗീകരിക്കാനാകില്ലെന്നും നടപടി നിർബന്ധമായി വന്നിരിക്കുകയാണെന്നും അൽ ഖോസാഇ വ്യക്തമാക്കി.
ഇത്തരം ബ്രോഷറുകൾ മെയിൽ വഴി മാത്രമേ അനുവദിക്കൂ എന്ന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് വ്യക്തമാക്കി. ന്യൂസ്പേപ്പർ ഡെലിവറി ബോക്സുകളിൽ നിക്ഷേപിക്കുകയോ റിസപ്ഷൻ ഡെസ്കുകളിലോ ബിൽഡിങ് വാച്ച്മാെൻറ പക്കൽ ഏൽപ്പിക്കുകയോ ചെയ്യാം. ഇതിനായി വീട്ടുടമയുടെ അനുവാദം വാങ്ങണം. ന്യൂസ് പേപ്പറുകളുടെയും മാഗസിനുകളുടെയും ഒപ്പം വരുന്ന സപ്ലിമെൻറുകൾക്ക് നിരോധനമില്ല.
ബ്രോഷർ വിതരണം എല്ലാ സീമകളും ലംഘിച്ച ഘട്ടത്തിലാണ് അടിയന്തര നടപടി സ്വീകരിക്കുന്നതെന്ന് അൽ ഖോസാഇ പറഞ്ഞു. ദുബൈയിൽ ഇൗ നിയമം ലംഘിച്ചാൽ ആദ്യ തവണ 100 ദിനാർ ആണ് പിഴ. തുടർച്ചായി നിയമലംഘനം നടത്തുന്നവർ 200 ദിനാർ പിഴയടക്കണം. കമ്പനി ഉടമകളെ കോടതിയിൽ ഹാജരാക്കുകയും 1000ത്തിലധികം ദിനാർ പിഴ ചുമത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.