മനാമ: ബഹ്റൈൻ ബുഹൈർ മലയാളികളുടെ കൂട്ടായ്മ രൂപവത്കരിച്ചു. പ്രഥമ പ്രസിഡന്റായി മിഫ്ത്താഹ് മുഹമ്മദ്, ജനറൽ സെക്രട്ടറിയായി സാലിം പുത്തൻപുര, ട്രഷററായി ജാഫർ താഴത്തെ പള്ളി, യൂത്ത് വിങ് പ്രസിഡന്റായി സഹദ് അബ്ദുല്ല, വൈസ് പ്രസിഡന്റായി സി.കെ. അസ്ലം, ജോ. സെക്രട്ടറിയായി സൽമാനുൽ ഫാരിസി, ചാരിറ്റി കൺവീനറായി നൗഷാദ് നന്തി എന്നിവരെ തിരഞ്ഞെടുത്തു.
മിഫ്ത്താഹ് മുഹമ്മദിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ കൗൺസിൽ അംഗങ്ങളായി ഷുഹൈബ് അബ്ദുല്ല, സത്താർ അഹ്മദ് കാസർകോട്, റഷീദ് കുഞ്ഞബ്ദുല്ല, ഷബീർ എന്നിവരെയും തിരഞ്ഞെടുത്തു. ബഹ്റൈനിലും നാട്ടിലുമായി ജീവകാരുണ്യമേഖലയിൽ സജീവമായി പ്രവർത്തിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം എന്ന് പ്രസിഡന്റ് മിഫ്താഹ് മുഹമ്മദ് അറിയിച്ചു. സാലിം പുത്തൻപുര നന്ദി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 33640080 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.