മനാമ: ബഹ്റൈനിലെ ബസ് സർവീസ് ഉപയോഗിക്കുന്നവർക്കായി പുതിയ ആപ് നിലവിൽ വന്നു. കഴിഞ്ഞ ദിവസം ഇൗസ ടൗണിലെ ബസ് ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗത^ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയമാണ് ആപ് പുറത്തിറക്കിയത്. ഇത് ആൻഡ്രോയിഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാം. ഇംഗ്ലീഷ്, അറബിക് ഭാഷകളിലുള്ള ഒാപറേഷൻ സാധ്യമാണ്.
വിവിധ റൂട്ടുകളെയും സ്റ്റോപ്പുകളെയും സംബന്ധിച്ച സമഗ്ര വിവരം ആപ് വഴി ലഭിക്കും. യാത്രക്കാരന് നിശ്ചിത സ്ഥലത്ത് എത്തിച്ചേരാനായി ആപ്പിലെ ‘പ്ലാൻ യുവർ ജേണി’ എന്ന ഫീച്ചർ ഉപയോഗിക്കാം. ലൈവ് സ്ട്രീമിങ് ഉള്ളതിനാൽ ബസ് സ്റ്റോപ്പിൽ വരുന്ന സമയം അറിയാനാകും. അതുവഴി യാത്ര കൃത്യമായി ആസൂത്രണം ചെയ്യാം. മന്ത്രാലയത്തിെൻറ ലാൻറ് ട്രാൻസ്പോർട്സ്, പോസ്റ്റൽ കാര്യ അണ്ടർ സെക്രട്ടറി മറിയം അഹ്മദ് ജുമാൻ, ബഹ്റൈൻ പബ്ലിക് ട്രാൻസ്പോർട് കമ്പനി (ബി.പി.ടി.സി) ജന.മാനേജർ ബോർജ ബെർമുഡെസ് തുടങ്ങിയവർ ഉദ്ഘാടന വേളയിൽ സംബന്ധിച്ചു. പൊതുഗതാഗത രംഗത്ത് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് മറിയം അഹ്മദ് ജുമാൻ പറഞ്ഞു. പുതിയ ആപ് അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതാണ്. രാജ്യത്ത് നടപ്പാക്കി വരുന്ന ‘ഇക്കണോമിക് വിഷൻ^2030’ പദ്ധതിയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള നീക്കങ്ങളാണ് വിവിധ മേഖലകളിൽ നടക്കുന്നത്.
ജനങ്ങൾക്ക് സുരക്ഷയും ഉന്നത നിലവാരവുമുള്ള പൊതുഗതാഗതം ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ആപ് ഉപയോഗിച്ച ശേഷം ജനങ്ങളുടെ അഭിപ്രായങ്ങളും മറ്റും വിലയിരുത്തി കൂടുതൽ സൗകര്യങ്ങളോടുകൂടി ഇത് വിപുലീകരിക്കാനും അധികൃതർക്ക് ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.