മനാമ: ഐ.സി.എഫിന് കീഴിൽ നടത്തപ്പെടുന്ന ഹാദിയ വിമൻസ് അക്കാദമിയുടെ അമീറയായി സേവനം ചെയ്യുന്ന ബുഷ്റ സലീമിനുള്ള യാത്രയയപ്പ് മനാമ സുന്നി സെൻററിൽ നടന്നു.
ബുഷ്റ സലീം താൽക്കാലികമായി പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുകയാണ്. തുടർച്ചയായി അഞ്ചു വർഷം ഹാദിയ വിമൻസ് അക്കാദമിയുടെ അമീറയായി സേവനംചെയ്ത് മികച്ച സംഘാടനം നിർവഹിച്ചതിനുള്ള അംഗീകാരമായി ഐ.സി.എഫ് മനാമ സെൻട്രൽ കമ്മിറ്റി നൽകിയ സ്നേഹോപഹാരം ഇന്റർനാഷനൽ സെക്രട്ടറി നിസാർ കാമിൽ സഖാഫിയിൽനിന്ന് ബുഷ്റ സലീമിന്റെ മകൻ സബിൻ സലിം ഏറ്റു വാങ്ങി. ഐ.സി.എഫ് നേതാക്കളായ എം.സി. അബ്ദുൽ കരീം, കെ.സി. സൈനുദ്ദീൻ സഖാഫി, അബൂബക്കർ ലത്തീഫി, വി.പി.കെ. അബൂബക്കർ ഹാജി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.