മനാമ: നാഷനൽ ഗാർഡിെന്റ സേവനം അഭിമാനകരമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അഭിപ്രായപ്പെട്ടു. നാഷനൽ ഗാർഡ് രൂപവത്കരണത്തിന്റെ 26 വർഷം പൂർത്തിയായ പശ്ചാത്തലത്തിലാണ് സേനയുടെ പ്രവർത്തന മികവിനെ അദ്ദേഹം മന്ത്രിസഭ യോഗത്തിൽ പ്രശംസിച്ചത്. ഇതുവരെയുള്ള നാഷനൽ ഗാർഡിന്റെ പ്രവർത്തനം മതിപ്പുളവാക്കുന്നതാണെന്നും യോഗം വിലയിരുത്തി.
ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ആഘോഷ പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചത് നേട്ടമാണെന്ന് മന്ത്രിസഭ വിലയിരുത്തി. പൊതുജനങ്ങൾ ഇത്തരം പരിപാടികളിൽ ഒഴുകിയെത്തിയതും രാജ്യത്തോടും ഭരണാധികാരികളോടുമുള്ള കൂറും സ്നേഹവും പ്രകടിപ്പിച്ചതും ഏറെ സന്തോഷകരമാണ്. ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും സജീവമായി പങ്കാളികളാവുകയും ചെയ്ത ഏവർക്കും യോഗം പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു. വിവിധ മന്ത്രാലയങ്ങൾ നൽകിയ സഹകരണത്തിനും കടപ്പാട് അറിയിച്ചു. ഈജിപ്തിലുണ്ടായ തീവ്രവാദ സ്ഫോടനത്തെ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ ശക്തമായി അപലപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.