മനാമ: ബഹ്റൈനിലെ ഒരു കൂട്ടം കലാകാരന്മാർ നിർമിച്ച് യൂട്യൂബിലൂടെ റിലീസ് ചെയ്ത 'കാൻ ബി ടച്ച്ഡ്' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ആർത്തവം അയിത്തമല്ലെന്ന ഓർമപ്പെടുത്തലാണ് ചിത്രത്തിന്റെ പ്രമേയം. ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള കുടുംബങ്ങളിൽ സംഭവിച്ചേക്കാവുന്ന നിസ്സഹായാവസ്ഥകളും ഏഴര മിനിറ്റ് നീണ്ട ചിത്രം വരച്ചുകാട്ടുന്നു. സംഭാഷണങ്ങളില്ലാതെതന്നെ ഹൃദയസ്പർശിയായി ചിത്രം അവതരിപ്പിക്കുന്നതിൽ അണിയറ പ്രവർത്തകർ വിജയിച്ചു എന്നാണ് കാണികളുടെ വിലയിരുത്തൽ.
ചിത്രത്തിന്റെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അച്ചു അരുൺ രാജാണ്. രോഷിണി എം. രവീന്ദ്രൻ ക്രിയേറ്റിവ് ഹെഡ് ആയി പ്രവർത്തിച്ച ഹ്രസ്വചിത്രത്തിന്റെ കഥ പ്രേം വാവയുടേതാണ്. ഉണ്ണി (അരുൺ) കാമറയിൽ പകർത്തിയ ചിത്രത്തിന്റെ സംയോജനം നന്ദു രഘുനാഥാണ് നിർവഹിച്ചത്. സൗമ്യ കൃഷ്ണപ്രസാദ്, ഐശ്വര്യ, അച്ചു അരുൺ രാജ് എന്നിവർ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ രഞ്ജു, അനുപമ ബിനു എന്നിവരാണ് സംവിധാന സഹായികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.