മനാമ: കനോലി നിലമ്പൂർ കൂട്ടായ്മ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഷബീർ മുക്കൻ, ജനറൽ സെക്രട്ടറി ആർ.പി. രജീഷ്, ട്രഷറർ ജംഷിദ് വളപ്പൻ, വൈസ് പ്രസിഡന്റുമാരായി അദീബ് ചെറുനാലകത്ത്, സാജൻ ചെറിയാൻ, ജോയന്റ് സെക്രട്ടറിമാരായി തസ്ലിം തെന്നാടൻ, സി.പി. ഹാരിസ്, എന്റർടെയ്ൻമെന്റ് കൺവീനർ അരുൺ കൃഷ്ണ, ചാരിറ്റി കൺവീനർ റസാഖ് കരുളായി, സ്പോർട്സ് വിങ് കൺവീനർ ആഷിഫ് വടപുറം, മീഡിയ ആൻഡ് ജോബ് സെൽ കൺവീനർ അൻവർ നിലമ്പൂർ എന്നിവരെ തെരഞ്ഞെടുത്തു. 25 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും രൂപവത്കരിച്ചു.
വൈസ് പ്രസിഡന്റ് സുബിൻ മൂത്തേടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനു തറയത്ത് ഭരണസമിതിയുടെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ തോമസ് വർഗീസ് ചുങ്കത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ യോഗത്തിൽ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.