മനാമ: കാപിറ്റൽ ഗവർണറേറ്റിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 1380 പരാതികളും നിർദേശങ്ങളും ആവശ്യങ്ങളും ലഭിച്ചതായി ഉപഗവർണർ ഹസൻ അബ്ദുല്ല അൽമദനി അറിയിച്ചു. വിവിധ മാധ്യമങ്ങളിലൂടെയാണ് പൊതുജനങ്ങളിൽ നിന്നുള്ള നിർദേശങ്ങളും പരാതികളും ലഭിച്ചത്. ഗവർണറേറ്റിെൻറ സേവനങ്ങൾ മെച്ചപ്പെടുത്താനും ജനങ്ങളുടെ ആവശ്യങ്ങൾ അറിയാനും പരിഹരിക്കാനും ഇത് ഉപകാരപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ജനങ്ങളിൽനിന്നുയർന്ന ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കാനും ശ്രമിച്ചിട്ടുണ്ട്. ജനങ്ങളുമായി കൂടുതൽ അടുക്കാനും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കാനുമുള്ള, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് വിവിധ മാധ്യമങ്ങൾ വഴി ജനങ്ങൾക്ക് അധികൃതരുമായി ബന്ധപ്പെടാനും നിർദേശങ്ങളും പരാതികളും നൽകാനും സാധിച്ചത്. സേവനങ്ങളുമായി ബന്ധപ്പെട്ട 548 പരാതികളും സുരക്ഷയുമായി ബന്ധപ്പെട്ട 101 നിർദേശങ്ങളും ഇതിൽ ഉൾപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.