മനാമ: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിലെ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രവർത്തകരെ ടീൻസ് ഇന്ത്യ ബഹ്റൈൻ അനുമോദിച്ചു. ലബീബ ഖാലിദ്, റീഹ ഫാത്തിമ, ബീഫാത്തിമ, നുസ്ഹ ഖമറുദ്ദീൻ എന്നിവരെയാണ് മെമന്റോ നൽകി ആദരിച്ചത്. ജീവിതത്തിൽ കൂടുതൽ വിജയങ്ങൾ കരസ്ഥമാക്കാൻ ഇത്തരം പരീക്ഷകൾ പ്രചോദനമാവട്ടെ എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടീൻസ് ഇന്ത്യ രക്ഷാധികാരി സഈദ് റമദാൻ നദ്വി പറഞ്ഞു.
പഠനത്തിനൊപ്പം കൗമാരക്കാരിൽ ജീവിതലക്ഷ്യത്തെ കുറിച്ചും ധാർമികതയെക്കുറിച്ചുമുള്ള പാഠങ്ങളാണ് ടീൻസ് ഇന്ത്യ പകർന്നുനൽകുന്നത്. കുട്ടികളുടെ വിവിധ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുമുള്ള ടീൻസ് ഇന്ത്യയുടെ ശ്രമങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൺവീനർ മുഹമ്മദ് ഷാജി സ്വാഗതവും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി എം. അബ്ബാസ് നന്ദിയും പറഞ്ഞു. സഈദ് റമദാൻ നദ്വി, ജമാൽ ഇരിങ്ങൽ, അബ്ബാസ് മലയിൽ, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം പ്രസിഡന്റ് സാജിത സലീം, യൂത്ത് ഇന്ത്യ സെക്രട്ടറി ജുനൈദ് എന്നിവർ വിദ്യാർഥികൾക്ക് മെമന്റോ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.