മനാമ: അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയെ കാൻസർ കെയർ ഗ്രൂപ് (സി.സി.ജി) അനുസ്മരിച്ചു. ഒാൺലൈനിൽ സംഘടിപ്പിച്ച യോഗത്തിൽ, പ്രിൻസ് ഖലീഫയുടെ മെഡിക്കൽ ടീം അംഗമായി 20 വർഷക്കാലം പ്രവർത്തിച്ച സി.സി.ജി പ്രസിഡൻറ് ഡോ. പി.വി. ചെറിയാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസ് ഖലീഫയുമൊത്തുള്ള അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. ജന ഹൃദയങ്ങളിൽ പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ എക്കാലവും നിലകൊള്ളുമെന്ന് യോഗത്തിൽ പെങ്കടുത്തവർ പറഞ്ഞു. അദ്ദേഹത്തിെൻറ കാരുണ്യ മനസ്സും വികസന കാഴ്ചപ്പാടും സ്വദേശി- വിദേശി വ്യത്യാസമില്ലാത്ത സ്നേഹ സമീപനവും എല്ലാവരും ചൂണ്ടിക്കാട്ടി.
മുതിർന്ന മാധ്യമ പ്രവർത്തകനും പ്രിൻസ് ഖലീഫയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്ന സോമൻ ബേബി, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഐ.സി.ആർ.എഫ് വൈസ് ചെയർമാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറുമായ ഡോ. ബാബു രാമചന്ദ്രൻ, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡൻറ് റീന ശ്രീധർ, ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സി.സി.ജി അഡ്വൈസർ ഡോ. സന്ധു അമർജിത്ത്, ജനറൽ സെക്രട്ടറി കെ.ടി. സലിം, ട്രഷറർ സുധീർ തിരുനിലത്ത്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അബ്ദുൽ സഹീർ, ശ്രീജ ശ്രീധർ, രാജേഷ് ചേരാവള്ളി, മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.