മനാമ: പ്രവാസി വെൽഫെയറിന്റെ ആതുരസേവന വിഭാഗമായ മെഡ്കെയർ സംഘടിപ്പിക്കുന്ന മീറ്റ് യുവർ ഡോക്ടർ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് 27ന് രാവിലെ 7.30 മുതൽ സിഞ്ചിലുള്ള പ്രവാസി സെന്ററിൽ നടക്കുമെന്ന് പ്രവാസി വെൽഫെയർ ആക്ടിങ് ജനറൽ സെക്രട്ടറി ഇർഷാദ് കോട്ടയം അറിയിച്ചു.
ജനറൽ വിഭാഗം, ഗൈനക്കോളജി, ദന്തൽ, ഓർത്തോപീഡിക് എന്നീ വിഭാഗങ്ങളിൽ ബഹ്റൈനിലെ പ്രഗല്ഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ജയ്സ് ജോയ്, ഡോ. സാദിഖ് ബാബു, ഡോ. ജാസ്മിൻ മൊയ്തു, ഡോ. ഫൈസ ബാബർ എന്നിവർ സൗജന്യമായി രോഗികളെ പരിശോധിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും.
മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ ക്യാമ്പ് വിജയത്തിനായി അനസ് കാഞ്ഞിരപ്പള്ളി ജനറൽ കൺവീനറും ഹാഷിം കൺവീനറുമായ വിപുലമായ സംഘാടകസമിതിയെ തിരഞ്ഞെടുത്തു. മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ രജിസ്ട്രേഷന് 35597784 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.